ഇന്‍ഫോസിസ് സിഇഒ ശ്രീ ഷിബുലാലിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അക്ഷയ സ്കോളര്‍ഷിപ്പ്, 2011-12 അധ്യയനവര്‍ഷം എസ് എസ് എല്‍ സിയ്ക്ക് എ+, എ ഗ്രേഡുകള്‍ കിട്ടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ സ്കോളര്‍ഷിപ്പായി 4000 രൂപാവീതം ലഭിയ്ക്കും. ആ കുട്ടികള്‍ക്ക് പ്ലസ് ടുവിന് 85% മാര്‍ക്ക് ലഭിയ്ക്കുകയാണെങ്കില്‍ തുടര്‍ വിദ്യാഭ്യാസത്തിന് സാമാന്യം വലിയ തുക വര്‍ഷം തോറും ലഭിച്ചുകൊണ്ടിരിക്കുമെന്നതാണ് ഈ സ്കോളര്‍ഷിപ്പിന്റെ പ്രത്യേകത.
അപേക്ഷിക്കേണ്ട വിധം
ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച് Register New Account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Username, Password, email id എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. (അപേക്ഷക(ന്)യ്ക്ക് സ്വന്തമായി ഇ മെയില്‍ ഐഡി വേണം, കേട്ടോ..! അപേക്ഷ പൂര്‍ണ്ണമാണോയെന്നറിയാനും മറ്റും ഇമെയില്‍ ഇടയ്ക്കിടെ ചെക്കുചെയ്യണം.)
സ്കോളര്‍ഷിപ്പ് നല്‍കുന്നത് കൂടിക്കാഴ്ചയുടെകൂടി അടിസ്ഥാനത്തിലാണ്.
അപേക്ഷ മെയ് 31 ന് മുമ്പ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍, ചെയ്യിക്കാന്‍ എല്ലാവരും ഉത്സാഹിക്കുമല്ലോ..?