സമ്പൂര്‍ണയിലൂടെ 9,10 ക്ലാസുകളുടെ പ്രമോഷനും ഒരു ക്ലാസില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാന്‍സ്ഫറും
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikQaJmhuM8rtVanprdXznSDywx-AKOqokcn1kSfu48UB0wQNq2zIwO25gGaFARRHWpMWVw_UBCXMrTrB1N1yN-C41_HiVOuSN1eYeXsMllq4Fxf0-KknUoHQTTu7O2jBUMVMW4Q7SZv4A/s400/Promotion.jpg)
കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകളേ ഈ വര്‍ഷവും ഉള്ളൂവെങ്കില്‍ ഈ പേജിന്റെ വലതു ഭാഗത്ത് import Divisions (മുകളില്‍ ചുവന്ന വളയത്തിനുള്ളില്‍ നല്‍കിയിരിക്കുന്നു) ല്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകള്‍ പുതിയ വര്‍ഷത്തേക്ക് സൃഷ്ടിക്കാം. ചുവടെയുള്ള ചിത്രം നോക്കുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOt9LCa47Tao7pRiHMLYi5E_8KCAt9sEdYcXn0taVtj9fHlPowXf9_X7PSPATDV6vte8ygks6v0_NxU7eBQziKTw0x6at1EchwVsXyq9HuHInVFNyWkmyR6EY8wvopD1TOzxXUHccHSs4/s400/1b.jpg.jpeg)
NB:- നിര്‍മ്മിച്ച ഡിവിഷനുകളുടെ എണ്ണം കൂടിപ്പോയെങ്കില്‍ അത് ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഒന്നാമത്തെ ചിത്രത്തില്‍ ഡിവിഷനുകള്‍ക്ക് നേരെ Edit, Delete ബട്ടണുകള്‍ നല്‍കിയിരിക്കുന്നത് കാണാം.
കഴിഞ്ഞ വര്‍ഷം ഉള്ളതിലും ഡിവിഷനുകളുടെ എണ്ണം കൂടുതലാണെങ്കില്‍ import Divisions ന് ഇടതു വശത്തുള്ള New Divisions ക്ലിക്ക് ചെയ്ത് പുതിയ ഡിവിഷന്‍ നിര്‍മ്മിക്കാവുന്നതേയുള്ളു.
ഇനി Class and Divisions മെനുവിലെ Class എടുത്തു നോക്കുക. 8,9,10 ക്ലാസുകളില്‍ ഡിവിഷനുകള്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ സഫിക്സോടെ ( ഉദാ : A 2012-2013, B 2012-2013..) വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.
പ്രമോഷന്‍ / ട്രാന്‍സ്ഫര്‍
പുതിയ അധ്യയന വര്‍ഷത്തേക്ക് ഡിവിഷനുകള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഇനി കുട്ടികളെ പ്രമോട്ട്/ട്രാന്‍സ്ഫര്‍ ചെയ്യാം. ജയിച്ച (EHS) കുട്ടികള്‍ക്ക് പുതിയ ക്ലാസിലേക്ക് അയക്കുന്നതിനെ പ്രമോഷന്‍ എന്നും NHS ആയ കുട്ടികളെ ഒരു ക്ലാസിലേക്ക് അയക്കുന്നതിനെ ട്രാന്‍സ്ഫര്‍ എന്നും പറയുന്നു. NHS ആയ കുട്ടിയാണെങ്കില്‍ക്കൂടി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നിന്നും 2012-2013 അധ്യയന വര്‍ഷത്തിലുള്ള ഒരു ഡിവിഷനിലേക്ക് അവനെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നത് മറക്കരുത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDCPZI1WVQmEOmiIj9ZuQ686c60jupI6OnbjfcOAAQShgBnVlitLq4U9DlOPoVX6pnSSbmrfRrr6WpTkje23py7MQJQESWuj6njWJ1mTzmqN15WX5SGm0z4Mox7fOuFcpGNGiPaM2LvTc/s400/1d.jpg)
ഇവിടെ Reason എന്നതില്‍ EHS, NHS, Class Transfer എന്ന മൂന്ന് ഓപ്ഷനുകള്‍ കാണാം. EHS പ്രമോഷന് അര്‍ഹതയുള്ള കുട്ടികളും NHS പ്രമോഷന് അര്‍ഹത നേടാത്ത കുട്ടികളും ആണ്. ഒരു കുട്ടിയെ ഒരു ഡിവിഷനില്‍ നിന്ന് മറ്റൊരു ക്ലാസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ Class Transfer എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
Select a Class ല്‍ നിന്നും 8 -ം ക്ലാസ് തിരഞ്ഞെടുക്കുക. Select a Division ല്‍ നിന്നും A 2011-2012 തിരഞ്ഞെടുക്കുക. ആ ക്ലാസിലെ മുഴുവന്‍ കുട്ടികളേയും താഴെ ലിസ്റ്റ് ചെയ്യും.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfmN8u9sDL8nnJz7f726ViaAOdnlQ_-RFt8yI_4yDUPmjqtoImSBfbuRsQ88UpR5OOXfQ1041wa9GFNWR48iQQVAcuy2yez1_NFTWOCXOXoXeK0xpQ9XQZqUa50HA-0VBg6C090xSvxe0/s400/1f.jpg)
എട്ടാം ക്ലാസിലെ കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍
ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസിലെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകണമെന്നില്ലല്ലോ. എട്ടാം ക്ലാസിലെ ഡിവിഷനുകള്‍ മേല്‍ വിവരിച്ച പ്രകാരം 2012-2013 അധ്യയന വര്‍ഷത്തേക്ക് സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ എട്ടാം ക്ലാസിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. അതിന് Dashboard-Admission-School Admission ല്‍ പ്രവേശിക്കുക. ആ പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കി Admit Student എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ കുട്ടിയെയായി ഉള്‍പ്പെടുത്താം.