ലിറ്റിൽ കൈറ്റ്സ് അഭിരാമി തയ്യാറാക്കിയ ഡോക്യുമെന്ററി

സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
ഡോ. എ സമ്പത്ത് എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ഡോ. എ സമ്പത്ത് എം പി നിർവഹിച്ചു.  തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും. വിദ്യാർത്ഥികളും  എം പി യും  ചേർന്നാണ്  സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചത്.





സ്കൂൾ വീഡിയോ

HELLO ENGLISH


 HELLO  ENGLISH  



hello english


 HELLO  ENGLISH  



സ്വാതന്ത്ര്യ ദിനാഘോഷം

 സ്വാതന്ത്ര്യ ദിനാഘോഷം  

പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി


ഹിരോഷിമ ദിനം, നാഗസാക്കി ദിനം

 ഹിരോഷിമ ദിനം, നാഗസാക്കി ദിനം   




ഹിരോഷിമ , നാഗസാക്കി ദിനം

പൗൾട്ടറിക്ലബ്‌


 



ലഹരി വിരുദ്ധ ദിനം



ലഹരി വിരുദ്ധ ദിനവുമായി ബന്ധപെട്ടു റാലികൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.


ജല ക്ലബ്

ജലസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജലസമൃദ്ധി എന്ന പ്രോജക്ടിന്റെ ഭാഗമായി സി പി ഉണ്ണികൃഷ്ണൻ സാർ ഒരു പ്രഭാഷണം നടത്തി . ജല ക്ലബ്ബിന്റെ ഉദ്‌ഘാടനവും അന്നേദിവസം നടത്തുകയുണ്ടായി . മഴവെള്ളം സംഭരിക്കുന്ന രീതികൾ അദ്ദേഹം വിശദീകരിക്കുകയും കുട്ടികളുടെ വീടുകളിൽ മഴക്കുഴി നിർമ്മിക്കാനും അത് ഫലവത്തായി ഉപയോഗിക്കാനും അദ്ദേഹം നിർദേശങ്ങൾ വച്ചു.
                           



 

നല്ലപാഠം

കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ് നൽകി. 
പഠനത്തിൽ മുമ്പിലും സാമ്പത്തികമായി പിന്നോക്കവുമായ കുട്ടികൾക്കാണ് ജ്യോമെട്രിക് ബോക്സുകൾ നൽകിയത്


വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി
 

വായനാദിനം

വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു .


മഴക്കാലപൂർവ ശുചീകരണം, ഡെങ്കിപ്പനി ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ടു ആമച്ചൽ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശ്രീ ശാന്തകുമാർ ക്ലാസ്സെടുത്തു . കൂടാതെ കേംബ്രിഡ്ജ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീമതി രേഖയേശുദാസ് മോട്ടിവേഷൻ ക്ലാസ് എടുത്തു. വിദ്യാത്ഥികൾക്കു വളരെ പ്രയോജനമുള്ള ക്ലാസ് ആയിരുന്നു അത്.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവത്കരണ കവിതകൾ , കഥകൾ , പ്രസംഗം എന്നിവ സ്പെഷ്യൽ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . വൃക്ഷ തൈകൾ (പ്ലാവ് മുതലായവ ) കുട്ടികൾക്ക് നൽകി.വൃക്ഷ തൈയുടെ വളർച്ച രേഖപ്പെടുത്താനും എന്റെ മരം ഡയറി എഴുതാനും നിർദേശിച്ചു . മൂന്നുമാസം കൂടുമ്പോൾ എന്റെ മരം സന്ദർശനം എന്ന പരിപാടി വയ്ക്കാനും തീരുമാനിച്ചു. സ്കൂൾ പ്ലാസ്റ്റിക് നിരോധിത മേഖലയായി മാറ്റും എന്നുള്ള പ്രതിജ്ഞ എടുത്തു.
  


പ്രവേശനോത്സവം

ഈ വർഷത്തെ സ്ക്കൂള്‍ പ്രവേശനം ശ്രീ  ഐ ബി സതീഷ്  എം.എല്‍. എ ഉദ്‌ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിയെ ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിശദമായി പറഞ്ഞു . എസ്‌ എസ്‌ എൽ സി , ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ എ പ്ലസ്  നേടിയ മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനദാനം നൽകി .