HELLO ENGLISH
ജല ക്ലബ്
ജലസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജലസമൃദ്ധി എന്ന പ്രോജക്ടിന്റെ
ഭാഗമായി സി പി ഉണ്ണികൃഷ്ണൻ സാർ ഒരു പ്രഭാഷണം നടത്തി . ജല ക്ലബ്ബിന്റെ
ഉദ്ഘാടനവും അന്നേദിവസം നടത്തുകയുണ്ടായി . മഴവെള്ളം സംഭരിക്കുന്ന രീതികൾ
അദ്ദേഹം വിശദീകരിക്കുകയും കുട്ടികളുടെ വീടുകളിൽ മഴക്കുഴി നിർമ്മിക്കാനും
അത് ഫലവത്തായി ഉപയോഗിക്കാനും അദ്ദേഹം നിർദേശങ്ങൾ വച്ചു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcRMZyfVFoMaBpy4AXiw806Sfstr5z2YYXvfd5RZuHkLN4fxmBB94BkbG6R3yBepV_F3w-rZ1rBL1ClG98VQtUlMT0NDPiPNgN1CIfPAyYF8Xhf11F3woD-HbDCMCM6hLJeKFIPXg2f_U/s200/44019-007.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcRMZyfVFoMaBpy4AXiw806Sfstr5z2YYXvfd5RZuHkLN4fxmBB94BkbG6R3yBepV_F3w-rZ1rBL1ClG98VQtUlMT0NDPiPNgN1CIfPAyYF8Xhf11F3woD-HbDCMCM6hLJeKFIPXg2f_U/s200/44019-007.jpg)
നല്ലപാഠം
കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ് നൽകി.
പഠനത്തിൽ മുമ്പിലും സാമ്പത്തികമായി പിന്നോക്കവുമായ കുട്ടികൾക്കാണ് ജ്യോമെട്രിക് ബോക്സുകൾ നൽകിയത്
പഠനത്തിൽ മുമ്പിലും സാമ്പത്തികമായി പിന്നോക്കവുമായ കുട്ടികൾക്കാണ് ജ്യോമെട്രിക് ബോക്സുകൾ നൽകിയത്
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 15 നു പുന്നാവൂർ എൽ പി
സ്കൂളിലെ ജയകുമാർ സർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള
പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന
പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ
കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpBDYJcLxaOmGBKW6Ss93BsmSbX_NQInNGAmspr3viNqIGvwesuXx8NiLEhOIhPKA2pJpyH6YHO00G7Xqzg32Kg1qv-h_iJqCjJCG9rZoxLAh6wnpCJAWiJs-B1xYOkXKTPMvAuaECIyc/s200/44019-0050.jpg)
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ
പരിസ്ഥിതി ബോധവത്കരണ കവിതകൾ , കഥകൾ , പ്രസംഗം എന്നിവ സ്പെഷ്യൽ
അസ്സംബ്ലിയിൽ അവതരിപ്പിച്ചു . വൃക്ഷ തൈകൾ (പ്ലാവ് മുതലായവ ) കുട്ടികൾക്ക്
നൽകി.വൃക്ഷ തൈയുടെ വളർച്ച രേഖപ്പെടുത്താനും എന്റെ മരം ഡയറി എഴുതാനും നിർദേശിച്ചു
. മൂന്നുമാസം കൂടുമ്പോൾ എന്റെ മരം സന്ദർശനം എന്ന പരിപാടി വയ്ക്കാനും
തീരുമാനിച്ചു. സ്കൂൾ പ്ലാസ്റ്റിക് നിരോധിത മേഖലയായി മാറ്റും എന്നുള്ള
പ്രതിജ്ഞ എടുത്തു.
പ്രവേശനോത്സവം
ഈ വർഷത്തെ സ്ക്കൂള് പ്രവേശനം ശ്രീ ഐ ബി സതീഷ് എം.എല്. എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിയെ
ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിശദമായി പറഞ്ഞു . എസ്
എസ് എൽ സി , ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനദാനം നൽകി .
Subscribe to:
Posts (Atom)