ഇന്‍കംടാക്സ് തവണകളായി അടക്കുന്നില്ലേ?
TDS for 2014-2015
ഇത്തവണ
ഇന്‍കംടാക്സ് കണക്കാക്കിയപ്പോള്‍ പതിനായിരവും അതിനു മുകളിലുമുള്ള
തുകയുമൊക്കെ വന്നുവെന്നും അത് ഒറ്റയടിക്ക് ശമ്പളത്തില്‍ നിന്നു
പിടിച്ചപ്പോള്‍ മാര്‍ച്ച് മാസത്തില്‍ ഞെരുങ്ങിപ്പോയി എന്നു പറഞ്ഞ നിരവധി
പേരുണ്ട്. ഒന്ന് ആലോചിച്ചു നോക്കൂ, പന്ത്രണ്ടായിരം രൂപ ഒറ്റയടിക്ക്
ഇന്‍കംടാക്സ് അടച്ച ഒരാള്‍ ആയിരം രൂപ വെച്ച് ഓരോ മാസവും ശമ്പളത്തില്‍
നിന്ന് പിടിച്ചിരുന്നെങ്കിലോ? ഫെബ്രുവരിയില്‍ ഇന്‍കംടാക്സ് കണക്കുകൂട്ടി
അടക്കുമ്പോള്‍ അതൊരു ഭാരമേ ആകില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ മാര്‍ച്ച്
മാസത്തിലെ ശമ്പളം മുതല്‍ അടുത്ത 12 മാസത്തേക്ക് വരാവുന്ന വരവും ചെലവും
ഊഹിച്ച് കണ്ടെത്തിക്കൊണ്ട് അതില്‍ നിന്ന് ഇന്‍കംടാക്സ് കണക്കാക്കുകയും
ചെയ്യാം. ഇപ്രകാരം ലഭിക്കുന്ന സംഖ്യയെ 12 കൊണ്ട് ഹരിച്ച് ഓരോ മാസവും
ഇന്‍കംടാക്സ് പിടിക്കുകയും ചെയ്യണം. ഇത്തരത്തില്‍ അടക്കുന്ന തുകയെ
ടി.ഡി.എസ് (Tax Deducted at Source) എന്നാണ് പറയുന്നത്. തന്റെ സ്ഥാപനത്തിലെ
ജീവനക്കാരുടെ ഓരോ മാസവും അടക്കേണ്ട തുക അഥവാ ടി.ഡി.എസ് കണ്ടെത്തി അത്
ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ട ചുമതല അതാത് സ്ഥാപന
മേലധികാരിക്കാണ്. ഇത് ചെയ്യുന്നില്ലെങ്കില്‍ ഇന്‍കംടാക്സ്
ഡിപ്പാര്‍ട്ട്മെന്റിന് സ്ഥാപനമേലധികാരിക്കെതിരെ നടപടികള്‍
സ്വീകരിക്കാമെന്നാണ് ആദായനികുതി നിയമം. ഇതേക്കുറിച്ച് കൂടുതലറിയുന്നതിനും
ഓരോ മാസത്തേക്കുമുള്ള ടി.ഡി.എസ് കണ്ടെത്തുന്നതിനു സഹായിക്കുന്ന വിന്‍ഡോസ്
എക്സെലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സോഫ്റ്റ്വെയറുകള് ചുവടെ
നല്കിയിരിക്കുന്നു.
ആദായനികുതി നിയമത്തിലെ വകുപ്പ് 192ലാണ്, ശമ്പളവിതരണം നടത്തുന്നയാള്‍ ജീവനക്കാരുടെ ഏകദേശ ടാക്സ് കണക്കാക്കി അതിന്റെ മാസവിഹിതം ഓരോ തവണയും ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. ഒരു വിദ്യാലയത്തില്‍ അതിനുള്ള ചുമതല ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ്. (SDO മാരുടെ ടാക്സ് ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യാനുള്ള ബാധ്യത അതാത് സബ് ട്രഷറി ഓഫീസര്മാര്ക്കാണല്ലോ.) ഇതില്‍ വീഴ്ച വരുത്തിയാല്‍ ഒരു മാസത്തേക്ക് 1% നിരക്കില്‍ പലിശയും കൂടാതെ പെനാല്‍ട്ടിയും DDO യുടെ മേല്‍ ചുമത്തപ്പെടാവുന്നതാണ്. TDSനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് 2012 ല്‍ ബാബുസാര്‍ തയ്യാറാക്കിയ ഒരു ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
യഥാര്‍ത്ഥത്തില്‍ നികുതിവിഹിതം ഓരോ മാസവും കുറയ്ക്കപ്പെടുന്നത് ജീവനക്കാര്‍ക്കും സൗകര്യം തന്നെ. അധിക നികുതി കുറയ്ക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നന്ന്. ഇപ്രകാരം ടി.ഡി.എസ് കണക്കാക്കുന്നതിനു വേണ്ടി അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ കിഴിവുകളും DDO യെ അറിയിക്കുന്നത് ഉചിതമാണ്. എന്തെങ്കിലും തരത്തില്‍ അടുത്ത ഫെബ്രുവരി മാസം ഇന്‍കംടാക്സ് തുക കണക്കാക്കുമ്പോള്‍, കൂടുതല്‍ തുക അടച്ചു പോയെന്നിരിക്കട്ടെ (ഇപ്പോഴത്തെ നിലക്ക് അതിനുള്ള സാധ്യത വളരെ കുറവാണ്), കൃത്യമായി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരന് ആ തുക എളുപ്പം തിരികെ ലഭിക്കുകയും ചെയ്യും.
ടി.ഡി.എസ് പിടിച്ചു തുടങ്ങേണ്ടത് എന്നാണ്? ഏപ്രില്‍ 1 മുതലുള്ള വരുമാനത്തില്‍ നിന്ന്. അങ്ങനെ നോക്കുമ്പോള്‍ മാര്‍ച്ച് മാസത്തെ ശമ്പളം ഏപ്രില്‍ 1 മുതലാണല്ലോ നമുക്ക് ലഭിച്ചു തുടങ്ങുക. അതായത് മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് തന്നെ ആദായനികുതിയുടെ ആദ്യവിഹിതം കുറയ്ക്കേണ്ടിയിരിക്കുന്നു. അടുത്ത വര്‍ഷത്തില്‍ ലഭിക്കാവുന്ന ശമ്പളവും കിഴിവുകളും പരിഗണിച്ച് ആദായനികുതി കണ്ട് മാസവിഹിതം കണക്കാക്കാനുപകരിക്കുന്ന സോഫ്റ്റ്വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ബാബു വടക്കുംചേരി, സുധീര്‍കുമാര്‍ ടി കെ എന്നിവരാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഇവ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം നല്ലൊരു ആദായനികുതി വര്‍ഷം ആശംസിക്കുകയും ചെയ്യുന്നു.
Tax Estimator 2014-2015
Prepared by Babu Vadukkumcherry, KNMVHSS, Vatanappilly
TDS Calculator 2014-2015
Prepared by Sudheerkumar T. K, Head Master, KCALPS, Eramangalam