സ്പാര്‍ക്കില്‍ അഡ്-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം
1 . അഡ്-ഹോക് ബോണസ്:
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-2013 തിയ്യതിയിലെ ആകെ ശമ്പളവും 1-4-2012 മുതല്‍ 31-3-2013 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ March 2013 - ലെ ബില്‍ സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.
Basic Pay, Personal Pay, Special Pay, Special Allowance, Personal Allowance, and 53% of Basic Pay in the revised scale; ഇവയുടെ ആകെ തുക 16050 ല്‍ കവിയുന്നില്ലെങ്കില്‍ അഡ്-ഹോക് ബോണസ് ലഭിക്കും.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZA0G7wnEXcW8pBQsaSPXGZpw5bONfddxMg9rNjXkdHHVemyXWwFfV45UC1iiOywghi20mNMkLQR-90-TIHa9h7ODRtSL6p4ONSLlgAkNhGWv8w73VCcT9wG13XXYwpvaXivRDgl3uoc4/s400/4.png)
NB : ബോണസ് കാല്‍ക്കുലേഷന്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത് സ്പാര്‍ക്കില്‍ എന്നു മുതല്‍ സാലറി ചെയ്തു തുടങ്ങി എന്നതാണ്. ഒരിക്കല്‍ക്കൂടി പറയട്ടെ, March 2013 - ലെ ബില്‍ Spark - ല്‍ Salary വാങ്ങിയ ശമ്പളം Salary Matters - Manually Drawn എന്ന ഒപ്ഷന്‍ വഴി കയറ്റിയതിന് ശേഷമേ ബോണസ് കാല്‍കുലേഷന്‍ നടത്താവൂ.
2 . ഫെസ്റ്റിവല്‍ അലവന്‍സ്:
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwPfmHbVJQV8iYIxAt015QhlnBQZSg9gfs7zpNYfF54593TP3h2I440xjicIIrjsEkg5_H7woz8HJftWHMlXkL5jETNkLO9ZTa3u_PzxPrhdOekk6tZ2fsmw1OYFRz2Bf4WBfAH9lTLgQ/s400/5.png)
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNydjHwkp0uQnAo2xa6i7ojeXUd9hcYuBLgvCO0rmOL9ERGmFXy_I2CqI3w11LLuSvejS82V-inrncrEMi-gWNggmaPi38kZMzj8GaCpbS-DGllQAdoTJrIUStQtJfHz-YzFXTsCfYHTw/s400/6.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIkbkIP7Q-sG29azI0NFWxbhfW9qKkNl0SDu09cc_QL4uapA3bk7t7vS8rEEZQDcVoorOGL3N5qpifpqz1NCJZHEO_OrszUeWNOndlMC2TWHRqbNL13uFAXkiLt2FNe_qJYLATauAHNUI/s400/7.png)
.