S.S.L.C. Examination - March 2012
ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ ഫിബ്രവരി 22 മുതല്‍ മാര്‍ച്ച് 5 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്താനാണ് തീരുമാനം. ഇതുവരെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഹാജരാകാത്ത പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 26-ന് തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തില്‍ ഈ പരീക്ഷയും നടത്തും.
ചോദ്യപ്പേപ്പറുകള്‍ മാര്‍ച്ച് 1, 2, 3 തീയതികളിലായി ചീഫ് സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തില്‍ തരംതിരിച്ച് ദേശസാത്കൃത ബാങ്കുകളിലും ട്രഷറികളിലുമായി സൂക്ഷിക്കും. പരീക്ഷാദിവസം രാവിലെ ഇവ സ്‌കൂളുകളില്‍ എത്തിക്കും. 25000-ഓളം അധ്യാപകരെയാണ് ഇന്‍വിജിലേഷന്‍ ജോലിക്കായി നിയോഗിക്കുക. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 54 ക്യാമ്പുകളിലായി രണ്ടുഘട്ടങ്ങളിലായിട്ടാണ് നടക്കുക. ഒന്നാംഘട്ടം ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെയും രണ്ടാംഘട്ടം 9 മുതല്‍ 20 വരെയുമാണ്. 13,000 ഓളം അധ്യാപകരെയായിരിക്കും മൂല്യനിര്‍ണയത്തിനായി നിയോഗിക്കുക. മൂല്യനിര്‍ണയത്തിന് മുന്നോടിയായിട്ടുളള സ്‌കീംഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് 27, 28, 29, 30 തീയതികളിലായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടക്കും. ഉത്തരസൂചികകള്‍ക്കുളള അവസാനരൂപം നല്‍കുക ഈ ക്യാമ്പുകളിലായിരിക്കും.
(മാതൃഭൂമി വാര്‍ത്ത)