ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-13
ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-13
സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ അധ്യാപകര്‍
എന്നും ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ
ആനുകൂല്യങ്ങള്‍ (തങ്ങളുടെ ഭാഗത്തു നിന്നുള്ള പാളിച്ച കൊണ്ട് )ഒരിക്കലും
നഷ്ടപ്പെടരുത് എന്നാണ് അധ്യാപകര്‍ എന്നും ചിന്തിക്കാറ്. സ്കോളര്‍ഷിപ്പുകളെ
കുറിച്ചുള്ള വിവരങ്ങള്‍ വൈകി അറിഞ്ഞതു കൊണ്ടും, അതു പോലെ അത് വേണ്ടത്ര
രേഖകളുടെ പിന്‍ബലത്തോടെ യഥാസമയം സമര്‍പ്പിക്കാത്തതു കൊണ്ടും എല്ലാം
കുട്ടികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാറുള്ളത് അവരുടെ അധ്യാപകരില്‍
ഉണ്ടാക്കുന്ന വേദന ചെറുതല്ല.
ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്റെ വിവരങ്ങള്‍ ഇന്റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്കാന് കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്റുകളായി ചോദിക്കൂ..
പോസ്റ്റിലേക്ക്.
50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ് രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്. ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫാറത്തിന്റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ആയത് ഡൌലോഡ് ചെയ്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്ശിപ്പിക്കുവാന് എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.
അപേക്ഷാഫാറത്തിന്റെ ഫോമിന്റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ് ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ് വഴി ലംപ്സം ഗ്രാന്റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റിന് ലഭ്യമാക്കേണ്ടത് ഐ.ടി സ്കൂളിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ്. ജനുവരി 1 മുതല്‍ 20 വരെ ആണ് ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക് പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ് ലൈന്‍സ് മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ് ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും.
അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന് നമ്പരും ചേര്‍ന്ന രജിസ്ട്രേഷന് നമ്പരും ലഭ്യമാകും. ഇത് അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക് ഒന്നിലധികം സ്കോളര്‍ഷിപ്പ് ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്. ഡാറ്റാ വെരിഫിക്കേഷന് സ്കൂള്‍ തലത്തില്‍ മാത്രമാണ് ഉള്ളത്. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജാതി, വരുമാനം എന്നിവ സംബന്ധിച്ച് സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന് റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്. സ്കോളര്‍ഷിപ്പ് സംബന്ധമായ സംശയങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്.
ഓഫീസ് : 0471 2727379
ശ്രീജിത്ത് മുപ്ളിയം : 9495506426
ഇ-മെയില്‍ :obcdirectorate@gmail.com
sreejithmupliyam@gmail.com
Advertisement OBC Premetric Scholarship 2012-13
Letter to DDs
Application Form
Circular OBC Premetric 2012-13
Data Entry User Guide

വിക്ടേഴ്സിന് പുതിയ ലോഗോ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ നിലവിലുള്ള ലോഗോ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അനുയോജ്യമായ ലോഗോ ക്ഷണിച്ചു. ഡിസൈന്‍ ചെയ്ത ലോഗോ എ3 സൈസിലുള്ള പേപ്പറിലും സി.ഡി.യിലുമാക്കി ഈ മാസം 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് സ്റേറ്റ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഐ.ടി.@സ്കൂള്‍ പ്രോജക്ട് ആന്റ് വിക്ടേഴ്സ് ചാനല്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം - 12. ഫോണ്‍ : 0471-2529800 (എക്സ്റന്ഷന് : 820). മൊബൈല്‍ : 9809385113.
ചാനലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്www.victers.itschool.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈന്‍ ചെയ്ത വ്യക്തിക്ക് മലപ്പുറത്ത് നടക്കുന്ന 53-ാ മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വച്ച് 10,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ഐ.ടി.@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..!
ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..!
പിന്നെ എന്താണ് ചെയ്യേണ്ടത്? പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ കയറുകയും (യൂസര്‍ നേമും പാസ്വേഡും ഉത്തരവാദപ്പെട്ടവര്‍ ട്രെയിനിങ്ങില്‍ പറഞ്ഞു തരും!)എ-ലിസ്റ്റ് പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുകയും ചെയ്യണം. ഓര്‍ക്കുക, ഡിസംബര്‍ 12 മുതല്‍ 17 വരെ മാത്രമേ ഇത് സാധിക്കുകയുള്ളൂ..!
തെറ്റുകള്‍ പരിശോധിച്ച് ശരിയാക്കുന്നതോടൊപ്പം മറ്റുചില കാര്യങ്ങള്‍ കൂടി പ്രധാനാധ്യാപകന്റെ ഉത്തരവാദിത്തത്തില്‍ എസ്ഐടിസി ചെയ്യേണ്ടതുണ്ട്. അതെന്താണെന്നല്ലേ..?
സ്കൂള്‍ ലോഗിന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ട്രെയിനിങ്ങില്‍ പറഞ്ഞുതന്ന യൂസര്‍ നേമും പാസ്വേഡും ഉപയോഗിച്ച് കയറിയാല്‍ ഉടന്‍ തന്നെ പാസ്വേഡ് മാറ്റണം. കുറഞ്ഞത് എട്ട് കേരക്ടേഴ്സ് ഉള്ളതും ഒരു ഇംഗ്ലീഷ് കേപ്പിറ്റല്‍ ലെറ്റര്‍, ഒരു സ്മാള്‍ ലെറ്റര്‍, ഒരു ഡിജിറ്റ് എന്നിവ നിര്‍ഡന്ധമായും അടങ്ങിയിരിക്കണം ഈ പാസ്വേഡ്. പ്രധാനാധ്യാപകനും എസ്ഐടിസിയും ഇത് നഷ്ടപ്പെടാത്ത വിധം സൂക്ഷിക്കേണ്ടതുണ്ട്.
ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ തുറന്നുവരുന്ന പേജിലെ Examination എന്ന ലിങ്കിനു കീഴില്‍ SSLC ക്ലിക്ക് ചെയ്ത് Registration->Regular ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ കുട്ടിയുടെ അഡ്മിഷന് നമ്പര്‍ ടൈപ്പ് ചെയ്ത് view Details കൊടുക്കുമ്പോള്‍ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണാന്‍ കഴിയും. ഇത് പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തി save ചെയ്യുക. PCN/ARC/CC/BT വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ regular വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ Delete ചെയ്യുക. ഫോട്ടോ വന്നിട്ടില്ലെങ്കില്‍ താഴേയുള്ള Browse ബട്ടണുപയോഗിച്ച് കണ്ടെത്തി അപ്ലോഡ് ചെയ്യുക. കുട്ടികളുടെ Medium of instructions /First Lang/Second Language എന്നിവ ശരിയായി വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
Registration->ARC/CC/BT ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission no. നല്കുമ്പോള് ലഭിക്കുന്ന Blank formല്‍ ആ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും Upload ചെയ്യുക.
Registration->PCN ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ജാലകത്തില്‍ അവസാനമെഴുതിയ പരീക്ഷാനമ്പര്‍,ബാച്ച്,വര്‍ഷം എന്നിവ നല്കുമ്പോള് കിട്ടുന്ന ജാലകത്തിലെ പ്രസക്തമായ വിഷയത്തിന്റെ ചെക് ബോക്സ് ചെക്ക് ചെയ്ത് ഫോട്ടോ അപ്ലോഡ് ചെയ്ത് Save ചെയ്യുക.
Regular വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓരോന്നായെടുത്ത് പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പു വരുത്തി Save ചെയ്ത വിവരങ്ങള്‍ 17 ആം തീയ്യതി Confirm ചെയ്യേണ്ടതുണ്ട്. ഓരോരുത്തരായി മാത്രമേ കണ്‍ഫേം ചെയ്യാന്‍ കഴിയൂ.
Confirm ചെയ്തതിനു ശേഷം Report->Regular ക്ലിക്ക് ചെയ്യുമ്പോള്‍ A4/A3 വലുപ്പത്തില്‍ മുഴുവന്‍ കുട്ടികളുടേയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് പിഡിഎഫ് രൂപത്തില്‍ ലഭിക്കും. ഇത് പ്രിന്റെടുത്ത് HM സ്കൂളില്‍ സൂക്ഷിക്കണം.
ARC/CC/BT/PCN വിഭാഗങ്ങളുടേയും കണ്‍സോളിഡേറ്റഡ് വിവരങ്ങള്‍ പ്രിന്റൗട്ടെടുത്ത് HM ഒപ്പുവെച്ച് സ്കൂള്‍ സീലും വെച്ച് 18 ആം തീയ്യതിയോടെ നിങ്ങളുടെ DEOയില്‍ എത്തിക്കണം. Reportല്‍ കുട്ടികളുടെ എണ്ണം, വിവരങ്ങള്‍ എന്നിവയില്‍ പിശകുകള്‍ കണ്ടാല്‍ അതേ ഫോര്‍മാറ്റില്‍ എഴുതിത്തയ്യാറാക്കിയ Report, HMന്റെ കവറിങ് ലെറ്ററോടെ 18ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.

20ആം തീയ്യതി Statements->Qn paper statement ക്ലിക്ക് ചെയ്ത് ലഭിക്കുന്ന Statementവെരിഫൈ ചെയ്ത് ശരിയാണെന്ന് ഉറപ്പുവരുത്തി ഒപ്പിട്ട് സീല്‍ ചെയ്ത് DEOയില്‍ സമര്‍പ്പിക്കണം.
ഈ Statementല്‍ പിശകുണ്ടെങ്കില്‍ അത് കറക്ട് ചെയ്ത് കാര്യകാരണസഹിതം കവറിങ് ലെറ്ററോടെ 20ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
കുട്ടികളുടെ SSLC കാര്‍ഡില്‍ തെറ്റുകള്‍ കടന്നുകൂടാതിരിക്കാന്‍ കൃത്യമായി വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കണ്‍ഫേം ചെയ്ത് റിപ്പോര്‍ട്ടുകളെടുക്കാവൂ. ഇത് ഉറപ്പാക്കേണ്ടത് അതത് പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ഘനരൂപങ്ങള്‍ , സാധ്യതയുടെ ഗണിതം
ഘനരൂപങ്ങള്‍ , സാധ്യതയുടെ ഗണിതം
സാധ്യതയുടെ ഗണിതം എന്നീ യൂണിറ്റുകളില്‍ നിന്നും വിവിഷന്‍ ചോദ്യങ്ങള്‍ ഇന്ന്
പ്രസിദ്ധീകരിക്കുകയാണ് . ആമുഖമായി താഴെ കൊടുത്തിരിക്കുന്ന പ്രോജക്ട്
വായിക്കുക. ഇത് പ്രോജക്ട് റിപ്പോര്‍ട്ടല്ല . പഠനപ്രോജക്ട്
പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഒരു ഗ്രൂപ്പ്
ഗണിതാദ്ധ്യാപകനുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയാണ്. ഇതില്‍ നിന്നും
പ്രോജക്ടിന്റെ ആസൂത്രണം രൂപപ്പെടുന്നു. വിവരശേഖരണരീതി തെരഞ്ഞെടുക്കുന്നതും
വിവരങ്ങളുടെ ക്രോഡീകരണരീതി തീരുമാനിക്കുന്നതും ആസൂത്രണത്തിന്റെ ഭാഗം
തന്നെയാണ് .
ഘനരൂപങ്ങളില്‍ നിന്നാണ് പ്രോജക്ട് . വൃത്താംശം മടക്കി വൃത്തസ്തൂപിക നിര്‍മ്മിക്കുന്നതുതന്നെ. പാഠപുസ്തകത്തിന്റ കാഴ്ചകള്‍ക്കപ്പുറത്തേയ്ക്ക് കുട്ടിയുടെ ചിന്തകളെ നയിക്കുന്നതിനുള്ള ശ്രമം കൂടിയുണ്ട് ഈ പ്രവര്‍ത്തനത്തില്‍ .
L ആരമുള്ള വൃത്തക്കടലാസില്‍ നിന്നും x കേന്ദ്രകോണുള്ള വൃത്താംശം മുറിച്ചെടുക്കുന്നു. അത് മടക്കി വൃത്തസ്തൂപിക ഉണ്ടാക്കുന്നു. വൃത്താംശത്തിന്റെ ചാപനീളം വൃത്തസ്തൂപികയുടെ പാദചുറ്റളവാകുമെന്നും, വൃത്താംശത്തിന്റെ ആരം വൃത്തസ്തൂപികയുടെ ചരിവുയരമാകുമെന്നും നമുക്കറിയാം.2πL360×x =2πr എന്ന് എഴുതാമല്ലോ . ഇതില്‍ r എന്നത് വൃത്തസ്തൂപികയുടെ ആരമാണ് .ഇതില്‍ നിന്നും Lx=360r
എന്ന് എഴുതാം.വൃത്താംശം മടക്കി വൃത്തസ്തൂപിക ഉണ്ടാക്കുമ്പോഴും അതിന്റെ ആരം
അളക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട് . വൃത്തസ്തൂപികയുടെ പാദത്തിന്റെ
വക്കിനോട് ചര്‍ന്ന് മൂന്ന് കുത്തുകള്‍ ഇടുകയും അവയെ ചേര്‍ത്ത്
ത്രികോണമുണ്ടാക്കുകയും അതിന്റെ പരിവൃത്തം വരക്കുകയും ചെയ്താല്‍ പാദത്തെ
സൂചിപ്പിക്കുന്ന വൃത്തമാകും
x കേന്ദ്രകോണുള്ള ഒരു വൃത്താംശം മുറിച്ചെടുത്താല്‍ ബാക്കി ഭാഗം 360 - x കേന്ദ്രകോണുള്ള മറ്റൊരു വൃത്താംശമായിരിക്കും .ആ വൃത്താംശം മടക്കി മറ്റൊരു വൃത്തസ്തൂപിക നിര്‍മ്മിക്കാം.ഇങ്ങനെയുണ്ടാക്കുന്ന വൃത്തസ്തൂപികയുടെ ആരം s എന്നുകരുതാം.
Lx=360r , L(360−x)=360s എന്നീ രണ്ട് സമവാക്യങ്ങള്‍ എഴുതാമല്ലോ. അവ കൂട്ടിയാല്‍
L=r+s
എന്നു കിട്ടും. അതായത് ഉണ്ടാക്കുന്ന വൃത്തസ്തൂപികകളുടെ ആരങ്ങളുടെ തുക
വൃത്താംശങ്ങള്‍ മുറിച്ചെടുത്ത വൃത്തത്തിന്റെ ആരത്തിന് തുല്യമായിരിക്കും . R
ആരമുള്ള വൃത്തക്കടലാസിനെ മൂന്നു വൃത്താശങ്ങളായി ഭാഗിക്കുക . അവയെല്ലാം
മടക്കി വൃത്തസ്തൂപികള്‍ നിര്‍മ്മിക്കുക. സ്തൂപികകളുടെ ആരങ്ങള്‍ r1,r2,r3 വീതമായാല്‍ R=r1+r2+r3 എന്ന് കണ്ടെത്താം. അത് സാമാന്യവല്ക്കരിക്കാം .
ഘനരൂപങ്ങള്‍ , സാധ്യതയുടെ ഗണിതം ചോദ്യങ്ങള്‍
ഘനരൂപങ്ങളില്‍ നിന്നാണ് പ്രോജക്ട് . വൃത്താംശം മടക്കി വൃത്തസ്തൂപിക നിര്‍മ്മിക്കുന്നതുതന്നെ. പാഠപുസ്തകത്തിന്റ കാഴ്ചകള്‍ക്കപ്പുറത്തേയ്ക്ക് കുട്ടിയുടെ ചിന്തകളെ നയിക്കുന്നതിനുള്ള ശ്രമം കൂടിയുണ്ട് ഈ പ്രവര്‍ത്തനത്തില്‍ .
L ആരമുള്ള വൃത്തക്കടലാസില്‍ നിന്നും x കേന്ദ്രകോണുള്ള വൃത്താംശം മുറിച്ചെടുക്കുന്നു. അത് മടക്കി വൃത്തസ്തൂപിക ഉണ്ടാക്കുന്നു. വൃത്താംശത്തിന്റെ ചാപനീളം വൃത്തസ്തൂപികയുടെ പാദചുറ്റളവാകുമെന്നും, വൃത്താംശത്തിന്റെ ആരം വൃത്തസ്തൂപികയുടെ ചരിവുയരമാകുമെന്നും നമുക്കറിയാം.
x കേന്ദ്രകോണുള്ള ഒരു വൃത്താംശം മുറിച്ചെടുത്താല്‍ ബാക്കി ഭാഗം 360 - x കേന്ദ്രകോണുള്ള മറ്റൊരു വൃത്താംശമായിരിക്കും .ആ വൃത്താംശം മടക്കി മറ്റൊരു വൃത്തസ്തൂപിക നിര്‍മ്മിക്കാം.ഇങ്ങനെയുണ്ടാക്കുന്ന വൃത്തസ്തൂപികയുടെ ആരം s എന്നുകരുതാം.
THE DATE & VENUE FOR MATHS SEMINARS ANNOUNCED
DEAR MATHEMATICS TEACHERS,
THE DATE & VENUE FOR MATHS SEMINARS ANNOUNCED
10/12/2012 (DUE TO X'MAS EXAMINATION OF U.P CLASS)
PLEASE GO THROUGH THE ATTACHMENT
Attachments may be unavailable. Learn more
![]() | SEMIAR.pdf 34K View Download |
പുകയിലവിരുദ്ധ വിദ്യാലയം
പുകയിലവിരുദ്ധ വിദ്യാലയം
സ്കൂളിലെ പുകയിലവിരുദ്ധ ക്ലബ്ബിന്റെ യോഗം 12 - 10 - 2012 ( വെള്ളിയാഴ്ച ) 1.30 മണിയ്ക്ക് നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി മിനി .റ്റി.കെ , ക്ലബ്ബിന്റെ കണ്‍വീനര്‍ ശ്രീമതി റ്റി. വസന്ത , മറ്റദ്ധ്യാപകര്‍ ക്ലബ്ബിലെ അംഗങ്ങളായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിവര്‍ പങ്കെടുത്തു. പുകയിലയെക്കുറിച്ചും അതിന്റെ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും ഹെഡ്മിസ്ട്രസ്സ് വളരെ വിശദമായി സംസാരിച്ചു. തുടര്‍ന്ന് സ്കൂളിലെ ശാസ്ത്ര അധ്യാപികമാരായ ശ്രീമതി മിനി .റ്റി.എസ് , ശ്രീമതി മേഴ്സി നിര്‍മല എന്നിവര്‍ ക്ലാസുകള്‍ നടത്തി.
പുകയില മനുഷ്യന്റെ ആന്തരാവയവങ്ങളെ എങ്ങനെയെല്ലാം നശിപ്പിക്കുന്നു എന്നുവ്യക്തമാക്കിയാണ് മിനി ടീച്ചര്‍ ക്ലാസെടുത്തത്. പുകവലി മുഖാന്തിരം നശിപ്പിക്കപ്പെടുന്ന ആന്തരാവയവങ്ങളുടെ വ്യക്തമായ ചിത്രങ്ങളും വീഡിയോ ക്ലിപ്പിംഗുകളും ഉള്‍പ്പെടുത്തിയായിരുന്നു ക്ലാസ്. പുകയിലച്ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ മുതല്‍ അതിന്റ പ്രോസസിംഗും അതെങ്ങനെ മയക്കുമരുന്നാകുന്നു എന്നു വരെ വിശദീകരിച്ചാണ് മേഴ്സി ടീച്ചര്‍ ക്ലാസെടുത്തത്.
പുകയില , പാന്‍പരാഗ് , ചൈനി ഗൈനി എന്നിവ എങ്ങനെയെല്ലാം ദോഷകരമാകുന്നു എന്നു വ്യക്തമാക്കുന്ന ക്ലാസ് വളരെയേറെ ഉപകാരപ്രദകരമായിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ക്ലബ്ബിന്റെ കണ്‍വീനര്‍ ശ്രീമതി റ്റി. വസന്ത ടീച്ചര്‍ നന്ദി അറിയിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു.
Presentation_Tobacco Hazards
DISTRICT LEVEL MATHEMATICS QUIZ & MATHEMATICS FAIR ANNOUNCED
KATTAKADA SUB DISTRICT MATHEMATICS ASSOCIATION
DEAR MATHEMATICS TEACHERS,
MATHEMATICS QUiIZ
VENUE - GOVT GIRLS HIGHER SECONDARY SCHOOL PATTOM
DATE - 14/11/2012 -WEDNES DAY
TIME - LP SECTION -9.30 AM
UP SECTION - 10.30 AM
HS SECTION - 11.30 AM
HSS SECTION- 1.00 PM
PARTICIPANTS LIST ATTACHED
MATHEMATICS FAIR
VENUE - SMV HSS THIRUVANANTHAPURAM
DATE - 16/11/2012 FRIDAY
TIME - 9.00 AM
LIST OF STUDENTS ELIGIBLE TO PARTICIPATE DISTRICT LEVEL MATHS FAIR FROM KATTAKADA SUB DISTRICT IS ATTACHED
2 attachments — Download all attachments
![]() | QUIZ.pdf 22K View Download |
![]() | Higherlevel_result.pdf 43K View Download |
ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്വെയറുകള് നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം
ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്വെയറുകള് നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം
1. മോഡത്തില്‍ നിന്നും wired ആയി ഇന്റര്‍നെറ്റ് കണക്ഷന് ലഭിക്കുന്നുണ്ടോയെന്ന് നോക്കുക. ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ നെറ്റ് വര്‍ക്ക് ചെയ്യാം.
* (ലാപ്ടോപ്പാണെങ്കില്‍ നെറ്റ് വര്‍ക്ക് കണക്ഷന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Enable wirless ലെ ടിക് മാര്‍ക്ക് കളഞ്ഞ് വേണം പരീക്ഷിക്കാന്‍ )
** (ഇന്റര്‍നെറ്റ് കിട്ടുന്നില്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. wired connection ന്റെ edit ല്‍ ക്ലിക്ക് ചെയ്ത് IPV4 settings ലെ method ല്‍ DHCP ആക്കിക്കൊടുക്കുക. wired ല്‍ ഉള്ളത് Delete ചെയ്ത് add ബട്ടണ്‍ വഴി പുതിയൊരു കണക്ഷനെടുത്ത് Edit വഴി മുകളിലെ വരിയില്‍ പറഞ്ഞ പോലെ ചെയ്യുക.)
(*** System - administration - users & Group എടുത്ത് എല്ലാ പെര്‍മിഷനും നല്‍കണം)
2. നെറ്റ് വര്‍ക്ക് ചെയ്യേണ്ട എല്ലാ സിസ്റ്റത്തിലും ഇതു പോലെ ചെയ്തതിനു ശേഷം എല്ലാം ഓഫ് ചെയ്ത് വെക്കുകയും തുടര്‍ന്ന് ഓരോന്നോരോന്നായി ഓണാക്കുകയും ചെയ്യുക. (ഓരോ സിസ്റ്റത്തിനും വ്യത്യസ്ത IP Address ലഭിക്കാനാണിത്) ഏത് സിസ്റ്റത്തിലാണോ offline software ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് അതാണ് സെര്‍വര്‍. അതിലെ നെറ്റ്വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ Connection Information ല്‍ അതിന്റെ IP Address നമുക്ക് കാണാനാകും. അത് ഓര്‍മ്മിച്ചു വെക്കണം.
3. അതിനു ശേഷം നെറ്റ് വര്‍ക്ക് ചെയ്തിരിക്കുന്ന സിസ്റ്റങ്ങളിലെ ബ്രൗസര്‍ തുറന്ന് സെര്‍വറിന്റെ അഡ്രസ് ബാറില്‍ ഐപി അഡ്രസ് നല്കി തുടര്‍ന്ന് സെര്‍വറിലെ local host എന്നു കഴിഞ്ഞു വന്നിരിക്കുന്ന ഭാഗം അതേ പടി ടൈപ്പ് ചെയ്യുക.
ഉദാ: സെര്‍വറിന്റെ IP Adress 192.168.1.3 ആണെങ്കില്‍ നെറ്റ് വര്‍ക്കില്‍ ഉള്ള അടുത്ത സിസ്റ്റത്തില്‍ ശാസ്ത്രമേള എന്റര്‍ ചെയ്യേണ്ടത് താഴെ പറയുന്ന പോലെ
http://192.168.1.3/sciencefair_subdistrict/index.php എന്നായിരിക്കും. ശാസ്ത്രമേളയ്ക്കും ഉപജില്ലയ്ക്കുമെല്ലാം സാധാരണഗതിയില്‍ ഇത്രയും മതി നെറ്റ് വര്‍ക്കിങ്ങ്.
ഈ രീതിയില്‍ സെറ്റ് ചെയ്യുമ്പോള്‍ സെര്‍വ്വറിന്റെ IP അഡ്രസ് പിന്നീട് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മാറാനിടയുണ്ട്. ഇങ്ങനെ മാറിവരുമ്പോള്‍ ക്ലയന്റ് സിസ്റ്റങ്ങളില്‍ നിന്ന് സര്‍വ്വറിലേക്ക് കണക്ട് ചെയ്യാന്‍ സാധ്യമായെന്ന് വരില്ല. ആയതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍വ്വറിന്റെ IP അഡ്രസ്സ് static ആയി സെറ്റ് ചെയ്യുകയാണുചിതം. ഇതിനായി നെറ്റ്വര്‍ക്ക് സെറ്റിംഗ്സില് DHCP ക്ക് പകരം Manual ആയി സെറ്റ് ചെയ്യുക.ഇതിനായി IPV4 settings ലെ method ല്‍ Manual ആക്കിക്കൊടുക്കുക. താഴെയുള്ള Add ല്‍ ക്ലിക്ക് ചെയ്ത് താഴെ കാണുന്ന രീതിയില്‍ അഡ്രസുകള്‍ സെറ്റ് ചെയ്യുക.
Address : സിസ്റ്റത്തിന് നാം നല്കുന്ന IP അഡ്രസ് ( 192.168.1.3 or 192.168.1.4 etc)
Netmask : 255.255.255.0
Gateway : 192.168.1.1 ( for bsnl)
DNS Servers:192.168.1.1 ( for bsnl)
ശേഷം Apply നല്‍കുക.
സെര്‍വ്വറിലും ക്ലയന്റിലും കണക്ട് ചെയ്യേണ്ട അഡ്രസുകള്‍ അതത് ബ്രൗസറിന്റെ ഹോം പേജായി സെറ്റ് ചെയ്താല്‍ ഓരോ സമയവും അഡ്രസ് ബാറില്‍ അഡ്രസ് ടൈപ്പ് ചെയ്യേണ്ടതില്ല.
ad-hoc രീതിയില്‍ നെറ്റ്വര്‍ക്ക് ലാപ്ടോപുകളില് സെറ്റ് ചെയ്താല്‍ മോഡം ഇല്ലാതെ തന്നെ സിസ്റ്റങ്ങള്‍ തമ്മില്‍ നേരിട്ട് നെറ്റ്വര്‍ക്ക് സെറ്റ് ചെയ്യാന്‍ സാധിക്കും. ഉബുണ്ടുവില്‍ ഈ സൗകര്യം ലഭ്യമാണ്.
ഫോട്ടോകള്‍ ഒരു ഫോള്‍ഡറിലിട്ട് ഒരുമിച്ച് ഫയല്‍ സൈസ് കുറക്കാം
ഫോട്ടോകള്‍ ഒരു ഫോള്‍ഡറിലിട്ട് ഒരുമിച്ച് ഫയല്‍ സൈസ് കുറക്കാം
ഇന്‍ഡ്യയില്‍ കായികരംഗത്ത് ആദ്യമായി ഓണ്‍ലൈന്‍ എന്‍ട്രിയിലുടെ മത്സരങ്ങള്‍ സംഘടിപ്പിച്ച സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ കായികാദ്ധ്യാപകര്‍ക്കും സബ് ജില്ലാ, റവന്യു ജില്ലാ സെക്രട്ടറിമാര്‍ക്കും കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏല്ലാവര്‍ക്കും വളരെയധികം പ്രയോജനപ്പെട്ട ഇതിന് നേത്യത്വം നല്കിയ വിദ്യാഭ്യാസ വകുപ്പിനേയും, സ്പോര്‍ട്സ് ഓര്‍ഗനൈസറേയും IT@School നേയും അഭിനന്ദിക്കുന്നു. കഴിഞ്ഞ വര്‍ഷം അത്ലറ്റിക് മത്സരങ്ങളില്‍ മാത്രമായിരുന്നു ഇത് നടപ്പിലാക്കിയത്. ഈ വര്‍ഷം നീന്തല്‍ , ഗെയിംസ് മത്സരങ്ങളിലും ഈ സോഫ്റ്റ്വെയര് നടപ്പിലാക്കുവാന്‍ തിരുമാനിച്ചിരിക്കുന്നു. സ്ക്കുള് തല ഓണ്‍ലൈന്‍ എന്‍ട്രിക്കായി സെപ്റ്റംബര്‍ ആദ്യവാരം തന്നെ സോഫ്റ്റ് വെയര്‍ തയ്യാറാക്കുമെന്നാണ് അധിക്യതര്‍ അറിയിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- 1. www.schoolsports.in
എന്ന വെബ് സൈറ്റിലാണ് ഡാറ്റാ എന്‍ട്രി നടത്തേണ്ടത്. 2. Mozilla Firefox
എന്ന വെബ് ബ്രൗസര്‍ മാത്രമേ ഉപയോഗിക്കാവു. 3. Entry form , Item Code , Age
Category , Sports Manual എന്നിവ വെബ് സൈറ്റിന്റെ ഹോം പേജില്‍ തന്നെ
ലഭിക്കും. 4. സബ് ജില്ലയില്‍ നിന്നും ലഭിക്കുന്ന യൂസര്‍ നെയിമും പാസ് വേഡും
ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. 5. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍
പാസ്വേഡ് നിര്‍ബന്ധമായും മാറ്റേണ്ടതാണ്. 6. അത്ലറ്റിക് മത്സരങ്ങള്‍ക്കും
നീന്തല്‍ മത്സരങ്ങള്‍ക്കും ഗെയിംസ് മത്സരങ്ങള്‍ക്കും പ്രത്യേകം എന്‍ട്രി
നടത്തണം.
7. ഗെയിംസ് മത്സരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍ ടീമായി
പങ്കെടുക്കുന്ന ഓരോ ഇനങ്ങളും പ്രത്യേകമായി ടിക്ക് ചെയ്യണം. 8. അഡ് മിഷന്
നമ്പര്‍, കുട്ടിയുടെ പേര് , വയസ് , ജനനതീയതി, പിതാവിന്റെ പേര്,
പങ്കെടുക്കുന്ന ഇനങ്ങളുടെ കോഡ് നമ്പര്‍, ഫോട്ടോ എന്നീ വിവരങ്ങളാണ്
നല്‍കേണ്ടത്. 9. സീനിയര്‍,ജുനിയര്‍,സബ് ജുനിയര്‍ വിഭാഗങ്ങളില്‍
മത്സരിക്കുന്ന കുട്ടികളുടെ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ (പരമാവധി 100 kb)
നിര്‍ബന്ധമായും അപ് ലോഡ് ചെയ്യേണ്ടതാണ്. 10. ഹയര്‍ സെക്കണ്ടറി
കുട്ടികളാണെങ്കില്‍ അഡ് മിഷന് നമ്പറിന്റെ കുടെ H (H101) എന്നും
വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കുട്ടികളാണെങ്കില്‍ അഡ് മിഷന് നമ്പറിന്റെ
കുടെ V (V101)എന്നും ചേര്‍ക്കേണ്ടതാണ്. 11. ഹയര്‍ എയ്ജ് ഗ്രൂപ്പില്‍
മത്സരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണം. ഇങ്ങനെ
മത്സരിക്കുന്ന കുട്ടികള്‍ ഈ വര്‍ഷം നടക്കുന്ന എല്ലാ മത്സരങ്ങളിലും ആ
വിഭാഗത്തില്‍ തന്നെ മത്സരിക്കണം. 12. എല്ലാ കുട്ടികളുടെയും വിവരങ്ങള്‍
എന്റര്‍ ചെയ്തതിനുശേഷം റിപ്പോര്‍ട്ട് പ്രിന്റ് ഔട്ട് പരിശോധിച്ച് ആവശ്യമായ
തിരുത്തലുകള്‍ വരുത്തിയശേഷം മാത്രമേ Confirm ചെയ്യാവു. ഒരു പ്രാവശ്യം
confirm ചെയ്തു കഴിഞ്ഞാല്‍ പീന്നീട് യാതൊരു വിധത്തിലുമുള്ള എഡിറ്റിംഗ്
സാധ്യമല്ല.
Athletics Item Codes
Entry Form for Athletics
Download Adobe Reader
Games Item Codes
Entry Form for Games
Sports Manual
Entry Form Instructions
User Guide
Age Group for Sports
Aquatics Item Codes
Entry Form for Aquatics
Mozilla Download
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlTSRVOhQjrt1acj3AzOhkMFua21N2RWXUWWGGw6pf2K_C4uatE0Z6jYyk3kYwUr7Q-VaLCUCVX4R-CEvUPOHdDP9bfOLmPgDrVejCF3qBFmfYjpz7DCUTZ-Cjfy8WrUeny9O19lzPjM0/s400/converseen.png)
sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen
(വിന്‍ഡോസിനു വേണ്ടിയുള്ള വേര്‍ഷന്‍ ഇവിടെയുണ്ട്)
ഇന്‍സ്റ്റലേഷനു ശേഷം Application-Graphics-Converseen തുറക്കുക.
Add images ക്ലിക്ക് ചെയ്ത് image folderസെലക്ട് ചെയ്യുക. Ctrl,A എനീ keys ഉപയോഗിച് എല്ലാ
images ഉം ഒരുമിച്ച് സെലക്ട് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത
ശേഷം convert to എന്നതിലെ നിന്നും file format സെലക്ട് ചെയ്യുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRVgP5EE4wwoYbL4RLuMaLBeTbYZsShhWjBWdY4O9BWgrJEiffyfsaTs1kEzSKeZUE2U-ieW189d1RAiM_ZL1lYC3SILBcHwjgxN_mwNPjerd6l5zy9G3YB6Vy_iSue1wpUNE4AuAxHWU/s400/001.png)
Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക. (Size 100kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി width, height ഇവ 800, 600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്ട് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ Convert ആയിട്ടുണ്ടാകും.
TDS ഉം ഇന്‍കംടാക്സും - സ്ഥാപനമേലധികാരികള്‍ അറിഞ്ഞിരിക്കേണ്ടത്
TDS ഉം ഇന്‍കംടാക്സും - സ്ഥാപനമേലധികാരികള്‍ അറിഞ്ഞിരിക്കേണ്ടത്
Ignorance of law is no excuse എന്ന തത്വം ഏവരും കേട്ടിട്ടുണ്ടാകുമല്ലോ. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും ശിക്ഷ ഒഴിവാക്കാന്‍ കാരണമാകുന്നില്ലെന്ന് ഇക്കാര്യം മലയാളത്തിലും നമ്മള് കേട്ടിട്ടുണ്ടാകും. എന്തായാലും ഓരോ സ്ഥാപനമേലധികാരിയും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് (Drawing and Disbursing Officer - DDO) ശമ്പളം നല്‍കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്സ് വകുപ്പിന് നല്‍കാറില്ല. ഏറെ ഗൌരവകരമായ ഈ വിഷയത്തെക്കുറിച്ച് രസകരമായ ഒരു കഥയുടെ അകമ്പടിയോടെ ബാബു വടക്കുഞ്ചേരി, രാമചന്ദ്രന് എന്നീ അധ്യാപകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ടി.ഡി.എസിനെക്കുറിച്ചുള്ള സമ്പൂര്‍ണലേഖനമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
മേലധികാരികള്‍ ഇന്‍കംടാക്സ് നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നുവോ.... ?
അപ്പങ്ങള്‍ ഒന്നിച്ചു ചുട്ടാല് പുലിവാലാകുമോ .... ?
'സംഗതി ഇതുകൊണ്ടോന്നും അടങ്ങണ കേസല്ല ടീച്ചറേ ......'
ലോനപ്പന് നായര്‍ ഇന്ന് നല്ല മൂഡിലാ, HMന് എന്തെങ്കിലും പണി കിട്ടുന്ന കേസുകെട്ടുണ്ടെങ്കില്‍ മാഷ് അങ്ങനെയാ, ആള് അന്ന് നേരത്തേ എത്തും, നല്ല ഉഷാറിലും ആയിരിക്കും.
'ഒന്ന് തെളിച്ച് പറ എന്റെ നായരേ. എന്തെങ്കിലും ഗൗരവോള്ള കുന്താണെങ്കീ വാലും, തുമ്പും ഇല്ലാണ്ടേ ഇയ്യാള് പറയൂ'. ദാക്ഷായണി ടീച്ചര്‍ പരിഭവം പറഞ്ഞു.
'ഇന്‍കം ടാക്സിന്റെ കണക്കിനീം കൊടുക്കണത്രേ... മൂന്നു മാസം കൂടുമ്പോഴൊക്കെ വഴിപാട് നടത്തണന്നാ പറേണ കേട്ടേ ... ഇല്ലെങ്കില്‍ HMന്റെ തറവാട് വിറ്റാലും ഫൈന്‍ അടച്ച് തീരില്ല്യാന്ന് '
ഫൈനിന്റെ കാര്യം പറഞ്ഞാ ടീച്ചറുടെ BP കേറൂന്ന് മാഷ്ന് പണ്ടേ അറിയാം. സംഗതി ഏറ്റു. ദാക്ഷായണി ടീച്ചര്‍ കസേര വലിച്ചിട്ട് മാഷ്ടെ അടുത്തിരിന്നു.
'എന്റെ മാഷേ-അപ്പ മാര്‍ച്ചില്‍ തലകുത്തി നിന്ന് ഒരു കണക്ക് നമ്മള് കൊടുത്തതല്ലേ. അമ്മായി ചുട്ട അപ്പം പോലെ കിട്ട്ണ നാലു ചക്രം ശമ്പളാ... അതിന് നാഴികക്ക് നാല്പതുവട്ടം കണക്ക് കൊടുക്കണന്ന്ച്ചാ ... അല്ലാ, യൂണിയന്റെ ആള്‍ക്കാരൊക്കെ എവട്യാ കെടക്കണേ..?
'ചക്ക തലയില്‍വീണ ചാക്കോ മാഷെ'പ്പോലെ ദാക്ഷായണി ടീച്ചര്‍ തലയില്‍ കയ്യുംവെച്ച് ഇരിപ്പായി.
കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞാല്‍ നമ്മുടെ വിദ്യാലയങ്ങളിലെ മിക്ക HMമാരും ഈ ഇരിപ്പ് തുടരാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാനെങ്കിലും ഒരന്വേഷണമായാലോ ..?
(പ്രധാനമായും ശമ്പളം വരുമാനം മാത്രമുള്ള ജീവനക്കാര്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളേയും, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരികളേയും മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കുറിപ്പ്)
എന്താണ് TDS ?
തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് (Drawing and Disbursing Officer - DDO) ശമ്പളം നല്‍കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്സ് വകുപ്പിന് നല്‍കാറില്ല. “സ്റ്റാഫ് റൂമീന്നങ്ങ്ട് പുറപ്പെട്ടു ... ന്നാ ക്ലാസ്സ് റൂമിലങ്ങ്ട് എത്തീല്യാ” .. എന്നതാണ് ഇക്കൂട്ടരുടെ സ്ഥിതി. ഏതായാലും പിഴ ചുമത്താവുന്ന ലംഘനമാണ് രണ്ടിടത്തുമുള്ളത്. ഒരു DDOചെയ്യേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ ചുരുക്കാം (വിശദമായി ചുവടെ വിവരിക്കുന്നുണ്ട്)
കണ്ണില്‍ ചോക്കുപൊടിയിട്ട് കാത്തിരുന്നില്ലെങ്കില്‍ (അധ്യാപകരാകുമ്പോള്‍ എണ്ണയേക്കാള്‍ ഉത്തമം ചോക്കുപൊടിയാണെന്ന് തോന്നുന്നു) ഇതില്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ തെറ്റിപ്പോകാം. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട അധ്യാപകനെ (അല്ലാത്തവര്‍ ഉണ്ടാകാനിടയില്ല !) ഈ ചുമതലയേല്പിച്ച്, അദ്ദേഹത്തെ മറ്റ് പ്രത്യേക ഡ്യൂട്ടികള്‍ നല്‍കാതെ പ്രോത്സാഹിപ്പിച്ച് നിര്‍ത്തുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി വിശദാംശങ്ങളിലേക്ക് കടക്കാം.
1. എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക
നികുതിവിധേയമായ വരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ജീവനക്കാരോടും PAN CARD നിര്‍ബന്ധമായും സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെടണം. നാട്ടില്‍ കാണുന്ന മിക്കവാറും പണമിടപാടു സ്ഥാപനങ്ങളും, ഷെയര്‍ ഇടപാടു കേന്ദ്രങ്ങളും ഈ സേവനം നല്‍കുന്നുണ്ട്. നികുതി ബാധ്യതയുള്ള ഒരു ജീവനക്കാരന് PAN കാര്‍ഡ് ഇല്ലെങ്കില്‍ 20 ശതമാനം TDS ആയി പിടിച്ചതിനുശേഷമേ ശമ്പളം ലഭിക്കൂ എന്ന വകുപ്പറിയുമ്പോള്‍, ഉണര്‍ന്നേക്കാം.
2. സ്ഥാപനത്തിന് ഒരു TAN ഉണ്ടെന്ന് ഉറപ്പാക്കുക.
എല്ലാ DDOമാര്‍ക്കും Tax Deduction Account Number നിര്‍ബന്ധമാണ്. ഇത് ലഭിക്കുന്നതിന് TIN facilitation centreകള്‍ മുഖേന നിശ്ചിത ഫിസ് നല്കി അപേക്ഷിച്ചാല്‍ മതി. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഹോംപേജില്‍ ഇടതുവശത്ത് മധ്യത്തിലായി കാണുന്ന Searchന് കീഴിലുള്ള ലിങ്കിലും ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അടുത്തുള്ള TIN facilitation centre ഏതെന്ന് കണ്ടുപിടിക്കാം.
www.tin-nsdl.com
3. ജീവനക്കാരില്‍ നിന്നും Anticipated Income Tax Statement തയ്യാറാക്കി വാങ്ങല്‍
ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ (അതായത് മാര്‍ച്ച് മാസത്തെ ശമ്പളം തയ്യാറാക്കുമ്പോള്‍) തന്നെ എല്ലാ ജീവനക്കാരോടും Anticipated Tax Calculation Statement തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ DDO ആവശ്യപ്പെടണം. ഇതുപ്രകാരം ഒരു ജീവനക്കാരന് നികുതി ബാധ്യത വരികയാണെങ്കില്‍, വരുന്ന ആകെ നികുതിയെ 12 കൊണ്ട് ഹരിച്ച് തുല്യ പ്രതിമാസ ഗഡുക്കളായി നികുതി പിടിക്കണം. സൗകര്യാര്‍ത്ഥം ഈ നികുതിയെ അടുത്ത 50ലേക്കോ 100ലേക്കോ റൗണ്ട് ചെയ്യാവുന്നതാണ്. 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി നിരക്കുകള്‍ താഴെകാണും പ്രകാരമാണ് (സ്ത്രീകള്‍ക്ക് ഈ വര്‍ഷത്തേക്ക് വേറെ നിരക്കില്ല എന്നോര്‍ക്കുക)
ആഗസ്ത് മാസമായിട്ടും ഇത് തയ്യാറാക്കിയിട്ടില്ലെങ്കില്‍, ഉടന്‍തന്നെ ഇത് തയ്യാറാക്കുക. ചുവടെ കാണുന്ന കാര്യങ്ങള്‍ കൂടെ കണക്കിലെടുത്തുവേണം സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടത്.
SPARK വഴി നികുതി പിടിച്ചു ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ഒരു സ്റേറ്റ്മെന്റ് (Statement showing deduction towards Income Tax) ലഭിക്കും. ഈ സ്റ്റേറ്റ്മെന്റിനൊപ്പം ട്രഷറി ചലാന്‍ കൂടി നമ്മള് വേറെ ചേര്‍ക്കണം. ചലാന്‍ അടക്കേണ്ടത് 8658 - 00 - 112 എന്ന ഹെഡ്ഡ് ഓഫ് അക്കൗണ്ടിലാണ്.
5. ശമ്പള ബില്ലിനോടൊപ്പം നല്കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക
ട്രഷറിയില്‍ നിന്നും പലപ്പോഴും ചലാന്‍ ലഭിക്കാന്‍ ബുദ്ധമുട്ടാണ്. അതുകൊണ്ട് ശമ്പളം വാങ്ങാന്‍ ട്രഷറിയില്‍ പോകുന്ന ഉദ്യോഗസ്ഥന് ഒന്നു ശ്രദ്ധിച്ചാല്‍ ഈ നമ്പര്‍ എളുപ്പം ലഭിക്കും. ട്രഷറിയില്‍ നിന്നും ലഭിക്കുന്ന POC നോക്കുക. അതില്‍ Key നമ്പര്‍ എന്ന് ടൈപ്പ് ചെയ്തിരിക്കുന്നതിന് നേരെയുള്ള നമ്പറും, തീയതിയും കുറിച്ചെടുക്കുക. ഇതായിരിക്കും ചലാന്‍ നമ്പറും തീയ്യതിയും.
6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക.
ട്രഷറി അധികൃതര്‍ എല്ലാ മാസവും അവരുടെ നികുതി സംബന്ധമായ കണക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന 7 അക്ക നമ്പറാണിത്. ഇത് ഓരോ മാസത്തിനും ഓരോ നമ്പര്‍ ആയിരിക്കും. ട്രഷറിയില്‍ നിന്നും ഈ നമ്പര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ട്രഷറിയെ ആശ്രയിക്കാതെ തന്നെ ഇത് ഓണ്‍ലൈന്‍ ആയും ലഭ്യമാകും.
7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) നല്കല്
മുകളില്‍ പറഞ്ഞ 6 കാര്യങ്ങള്‍ ചെയ്താലും പ്രക്രിയ പൂര്‍ണ്ണമാകുന്നില്ല. DDO, താന്‍ അതുവരെ പിടിച്ചതും അടച്ചതുമായ നികുതി കണക്കുകള്‍ 3 മാസങ്ങള്‍ ഇടവിട്ട് (വര്‍ഷത്തില്‍ 4 തവണകളായി) TDS Quarterly Return സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഇന്‍കം ടാക്സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികള്‍ വഴി (TIN Facilitation Centres) ഓണ്‍ലൈന്‍ ആയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. Q1, Q2, Q3, Q4 എന്നീ ഓമനപ്പേരുകളില്‍ ഇത് അറിയപ്പെടുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് നികുതി ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കപ്പെട്ട ജീവനക്കാരന് അവരുടെ PAN accountല്‍ നികുതിയുടെ ക്രെഡിറ്റ് ലഭിക്കൂ. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ നികുതി നല്കിയ വ്യക്തി നികുതി അടച്ചിട്ടില്ലെന്ന് (പ്രത്യേകിച്ച് ടാക്സ് റീഫണ്ട് ഉണ്ടെങ്കില്‍) കണക്കാക്കി ഇന്‍കം ടാക്സ് വകുപ്പ് നോട്ടീസ് നല്‍കും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം DDOക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റിട്ടണ്‍ നല്‍കേണ്ട തീയതികള്‍ താഴെ കാണുംവിധമാണ്
വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക
TIN Facilitation Centre കളില്‍ സമര്‍പ്പിക്കേണ്ട റിട്ടേണ്‍ എന്ന് പറഞ്ഞാല്‍ താഴെ പറയുന്ന ഫോമും, സ്റ്റേറ്റുമെന്റുമാണ്.
1. Form 27 A. ഇതിന്റെ എക്സല്‍ രൂപത്തിലുള്ള ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2. സ്റ്റേറ്റ്മെന്റ് (ചുവടെ കാണിച്ചിരിക്കുന്നു. മുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ രണ്ടാം ഷീറ്റായി നല്‍കിയിട്ടുമുണ്ട്.)
വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക
ക്വാര്‍ട്ടര്‍ 4ലെ സ്റ്റേറ്റ്മെന്റിനൊപ്പം, ഫെബ്രുവരി മാസത്തിലെ ബില്ലിനൊപ്പം തയ്യാറാക്കിയ Tax Calculation Statement കൂടി നല്‍കുക ഏതെങ്കിലും ഒരു ക്വാര്‍ട്ടറില്‍ ടാക്സൊന്നും പിടിച്ചിട്ടില്ലെങ്കില്‍ ആ ക്വര്‍ട്ടറില്‍ NIL റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനായി Form 27 A മാത്രം നല്കിയാല് മതി. നമ്മള് കൊടുക്കുന്ന വിവരം TIN facilitation centreകള്‍ ഒരു പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയല്‍ ആക്കി മാറ്റി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സെര്‍വറിലേക്ക് Upload ചെയ്യും. ഇങ്ങനെ ചെയ്യുമ്പോല്‍ ഒരു Print Out ലഭിക്കും. ഇത് ബില്ലിനൊപ്പം നമുക്ക് നല്‍കും. ഈ Print Out ഭദ്രമായി സൂക്ഷിച്ചുവെക്കണം. കൊടുത്ത കണക്കുകളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കറക്ഷന് നടത്തുന്നതിനും മറ്റും ഈ Print Out അനിവാര്യമാണ്.
8. ഫെബ്രുവരി മാസത്തെ ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഒരു സാമ്പത്തിക വര്‍ഷത്തിലെ അവസാന ബില്‍ തയ്യാറാക്കുമ്പോള്‍ ഓരോ ജീവനക്കാരന്റേയും ഒരു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ നികുതിയും അതോടെ TDS ആയി പിടിച്ചു എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
TDS ഫയലിങ്ങിന്റെ അഷ്ടശീല തത്വങ്ങള്‍ അറിഞ്ഞ ദാക്ഷായണി ടീച്ചര്‍ പതുക്കെ തലപൊക്കി. പുള്ളിക്കാരി എന്തോ തീരുമാനിച്ചുറച്ഛ ലക്ഷണമുണ്ട്. “ഹെഡ്മാഷരൊമ്പെട്ടാ പി.ടി. മാഷും തടുക്കില്ലെന്നാണല്ലോ പ്രമാണം”.
“TDS ഫയലിങ്ങിന് ഇനി വിട്ടു വീഴ്ചയില്ല. പക്ഷെ ആരെ ഏല്പിക്കണം ..? കണ്ണില്‍ ചോക്കുപൊടിയിട്ട് ഈ പണി കരുതലോടെ ചെയ്യാന്‍ പറ്റിയ ഓരാള് …” ദാക്ഷായണി ടീച്ചര്‍ ഒരു നിമിഷം ചിന്താവിഷ്ടയായി. പിന്നെ ഉച്ചത്തില്‍ ഒരു വിളിയായിരുന്നു.
“ലോനപ്പന് നായരേ …..” കാക്ക കണ്ടറിയും എന്ന് പറഞ്ഞപോലെ ലോനപ്പന് മാഷ് മുങ്ങാന്‍ തയ്യാറായതായിരുന്നു. പക്ഷേ ടീച്ചറുടെ വിളിയിലെ “ചങ്കൊറപ്പ്” കണ്ട മാഷ് പിന്നൊന്നും ആലോചിച്ചില്ല. “ഏറ്റു ടീച്ചറേ …... ഞാനേറ്റു…..”
ഗുണപാഠം :- ഒരിക്കലും അപ്പങ്ങളെല്ലാം ഒന്നിച്ച് ചുടരുത്.
വാലറ്റം
2012 ജൂലൈ 1 മുതല്‍, ക്വര്‍ട്ടര്‍ലി റിട്ടേണുകള്‍ യഥാസമയം നല്‍കിയില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതമോ, അല്ലെങ്കില്‍ ആകെ ആ ക്വാര്‍ട്ടറില്‍ അടക്കേണ്ട നികുതിയോ, ഏതാണ് ചെറുതെങ്കില്‍ അത് TIN-FCല്‍ അടച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഈ നിയമം ശക്തമായി നടപ്പിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. എങ്കിലും ഓര്‍മ്മയില്‍ ഉണ്ടാകുന്നത് DDOമാരുടെ പോക്കറ്റിന്റെ കനം കുറയാതിരിക്കാന്‍ നല്ലതാണ്. ഇത് ഒരു ആധികാരിക രേഖയല്ല. അറിയാം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ പങ്കുവെച്ചുവെന്നേ ഉള്ളൂ.
തയ്യാറാക്കിയത് :
ബാബു വടുക്കുഞ്ചേരി
രാമചന്ദ്രന് വി.

- എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക.
- സ്ഥാപനത്തിന് ഒരു TAN (Tax Deduction Account Number) ഉണ്ടെന്ന് ഉറപ്പാക്കുക.
- സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ എല്ലാ ജീവനക്കാരോടും പ്രതീക്ഷിക്കുന്ന ശമ്പള-നികുതി സ്റ്റേറ്റ്മെന്റ് (Anticipated Income Tax Statement) തയ്യാറാക്കി നല്കുവാന് ആവശ്യപ്പെടുക
- Anticipated Income Tax Statement പ്രകാരം നികുതി ബാധ്യതയുള്ള ഓരോ ജീവനക്കാരന്റേയും നികുതി എല്ലാ മാസവും ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി, ബാക്കി ശമ്പളം മാത്രം നല്‍കുക.
- ശമ്പള ബില്ലിനോടൊപ്പം നല്കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക
- ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക.
- ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) യഥാസമയത്ത് വര്‍ഷത്തില്‍ 4 പ്രാവശ്യം ഇന്‍കം ടാക്സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികളിലുടെ (TIN facilitation centres) Online ആയി സമര്‍പ്പിക്കുക.
- ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ (മാര്‍ച്ചില്‍ ലഭിക്കുന്ന ശമ്പളം) നിന്നും ഓരോ ജീവനക്കാരനും പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ അടക്കേണ്ടതായ നികുതി മുഴവനായും TDS ആയി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
കണ്ണില്‍ ചോക്കുപൊടിയിട്ട് കാത്തിരുന്നില്ലെങ്കില്‍ (അധ്യാപകരാകുമ്പോള്‍ എണ്ണയേക്കാള്‍ ഉത്തമം ചോക്കുപൊടിയാണെന്ന് തോന്നുന്നു) ഇതില്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ തെറ്റിപ്പോകാം. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട അധ്യാപകനെ (അല്ലാത്തവര്‍ ഉണ്ടാകാനിടയില്ല !) ഈ ചുമതലയേല്പിച്ച്, അദ്ദേഹത്തെ മറ്റ് പ്രത്യേക ഡ്യൂട്ടികള്‍ നല്‍കാതെ പ്രോത്സാഹിപ്പിച്ച് നിര്‍ത്തുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി വിശദാംശങ്ങളിലേക്ക് കടക്കാം.
1. എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക
നികുതിവിധേയമായ വരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ജീവനക്കാരോടും PAN CARD നിര്‍ബന്ധമായും സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെടണം. നാട്ടില്‍ കാണുന്ന മിക്കവാറും പണമിടപാടു സ്ഥാപനങ്ങളും, ഷെയര്‍ ഇടപാടു കേന്ദ്രങ്ങളും ഈ സേവനം നല്‍കുന്നുണ്ട്. നികുതി ബാധ്യതയുള്ള ഒരു ജീവനക്കാരന് PAN കാര്‍ഡ് ഇല്ലെങ്കില്‍ 20 ശതമാനം TDS ആയി പിടിച്ചതിനുശേഷമേ ശമ്പളം ലഭിക്കൂ എന്ന വകുപ്പറിയുമ്പോള്‍, ഉണര്‍ന്നേക്കാം.
2. സ്ഥാപനത്തിന് ഒരു TAN ഉണ്ടെന്ന് ഉറപ്പാക്കുക.
എല്ലാ DDOമാര്‍ക്കും Tax Deduction Account Number നിര്‍ബന്ധമാണ്. ഇത് ലഭിക്കുന്നതിന് TIN facilitation centreകള്‍ മുഖേന നിശ്ചിത ഫിസ് നല്കി അപേക്ഷിച്ചാല്‍ മതി. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഹോംപേജില്‍ ഇടതുവശത്ത് മധ്യത്തിലായി കാണുന്ന Searchന് കീഴിലുള്ള ലിങ്കിലും ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അടുത്തുള്ള TIN facilitation centre ഏതെന്ന് കണ്ടുപിടിക്കാം.
3. ജീവനക്കാരില്‍ നിന്നും Anticipated Income Tax Statement തയ്യാറാക്കി വാങ്ങല്‍
ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ (അതായത് മാര്‍ച്ച് മാസത്തെ ശമ്പളം തയ്യാറാക്കുമ്പോള്‍) തന്നെ എല്ലാ ജീവനക്കാരോടും Anticipated Tax Calculation Statement തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ DDO ആവശ്യപ്പെടണം. ഇതുപ്രകാരം ഒരു ജീവനക്കാരന് നികുതി ബാധ്യത വരികയാണെങ്കില്‍, വരുന്ന ആകെ നികുതിയെ 12 കൊണ്ട് ഹരിച്ച് തുല്യ പ്രതിമാസ ഗഡുക്കളായി നികുതി പിടിക്കണം. സൗകര്യാര്‍ത്ഥം ഈ നികുതിയെ അടുത്ത 50ലേക്കോ 100ലേക്കോ റൗണ്ട് ചെയ്യാവുന്നതാണ്. 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി നിരക്കുകള്‍ താഴെകാണും പ്രകാരമാണ് (സ്ത്രീകള്‍ക്ക് ഈ വര്‍ഷത്തേക്ക് വേറെ നിരക്കില്ല എന്നോര്‍ക്കുക)
ആഗസ്ത് മാസമായിട്ടും ഇത് തയ്യാറാക്കിയിട്ടില്ലെങ്കില്‍, ഉടന്‍തന്നെ ഇത് തയ്യാറാക്കുക. ചുവടെ കാണുന്ന കാര്യങ്ങള്‍ കൂടെ കണക്കിലെടുത്തുവേണം സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടത്.
- വാര്‍ഷിക ഇംക്രിമെന്റ്
- ഇപ്പോള്‍ നിലവിലുള്ള ഡി.എ. നിരക്ക് (38%) തന്നെ വരും മാസങ്ങളിലും തുടരുമെന്ന് ഊഹിക്കാം.
- ഡി.എ. നിരക്കില്‍ മാറ്റം വരുമ്പോഴോ, കാര്യമായ തുക അരിയര്‍ ആയി ലഭിക്കുമ്പോഴോ ഈ സേറ്റ്മെന്റ് റിവൈസ് ചെയ്യുക.
- പരിഷ്ക്കരിച്ച പുതിയ വരുമാനപ്രകാരം അടക്കേണ്ട നികുതിയില്‍ മാറ്റം കാണാം. കൂടുതലായി നല്‍കേണ്ട നികുതിക്കനുസരിച്ച് ആനുപാതികമായി മാസം തോറും പിടിക്കേണ്ട TDSല്‍ മാറ്റം വരുത്തി തുടര്‍ന്നുള്ള ശമ്പള ബില്ലിലെഴുതാം.
SPARK വഴി നികുതി പിടിച്ചു ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ഒരു സ്റേറ്റ്മെന്റ് (Statement showing deduction towards Income Tax) ലഭിക്കും. ഈ സ്റ്റേറ്റ്മെന്റിനൊപ്പം ട്രഷറി ചലാന്‍ കൂടി നമ്മള് വേറെ ചേര്‍ക്കണം. ചലാന്‍ അടക്കേണ്ടത് 8658 - 00 - 112 എന്ന ഹെഡ്ഡ് ഓഫ് അക്കൗണ്ടിലാണ്.
5. ശമ്പള ബില്ലിനോടൊപ്പം നല്കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക
ട്രഷറിയില്‍ നിന്നും പലപ്പോഴും ചലാന്‍ ലഭിക്കാന്‍ ബുദ്ധമുട്ടാണ്. അതുകൊണ്ട് ശമ്പളം വാങ്ങാന്‍ ട്രഷറിയില്‍ പോകുന്ന ഉദ്യോഗസ്ഥന് ഒന്നു ശ്രദ്ധിച്ചാല്‍ ഈ നമ്പര്‍ എളുപ്പം ലഭിക്കും. ട്രഷറിയില്‍ നിന്നും ലഭിക്കുന്ന POC നോക്കുക. അതില്‍ Key നമ്പര്‍ എന്ന് ടൈപ്പ് ചെയ്തിരിക്കുന്നതിന് നേരെയുള്ള നമ്പറും, തീയതിയും കുറിച്ചെടുക്കുക. ഇതായിരിക്കും ചലാന്‍ നമ്പറും തീയ്യതിയും.
6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക.
ട്രഷറി അധികൃതര്‍ എല്ലാ മാസവും അവരുടെ നികുതി സംബന്ധമായ കണക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന 7 അക്ക നമ്പറാണിത്. ഇത് ഓരോ മാസത്തിനും ഓരോ നമ്പര്‍ ആയിരിക്കും. ട്രഷറിയില്‍ നിന്നും ഈ നമ്പര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ട്രഷറിയെ ആശ്രയിക്കാതെ തന്നെ ഇത് ഓണ്‍ലൈന്‍ ആയും ലഭ്യമാകും.
7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) നല്കല്
മുകളില്‍ പറഞ്ഞ 6 കാര്യങ്ങള്‍ ചെയ്താലും പ്രക്രിയ പൂര്‍ണ്ണമാകുന്നില്ല. DDO, താന്‍ അതുവരെ പിടിച്ചതും അടച്ചതുമായ നികുതി കണക്കുകള്‍ 3 മാസങ്ങള്‍ ഇടവിട്ട് (വര്‍ഷത്തില്‍ 4 തവണകളായി) TDS Quarterly Return സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഇന്‍കം ടാക്സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികള്‍ വഴി (TIN Facilitation Centres) ഓണ്‍ലൈന്‍ ആയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. Q1, Q2, Q3, Q4 എന്നീ ഓമനപ്പേരുകളില്‍ ഇത് അറിയപ്പെടുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് നികുതി ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കപ്പെട്ട ജീവനക്കാരന് അവരുടെ PAN accountല്‍ നികുതിയുടെ ക്രെഡിറ്റ് ലഭിക്കൂ. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ നികുതി നല്കിയ വ്യക്തി നികുതി അടച്ചിട്ടില്ലെന്ന് (പ്രത്യേകിച്ച് ടാക്സ് റീഫണ്ട് ഉണ്ടെങ്കില്‍) കണക്കാക്കി ഇന്‍കം ടാക്സ് വകുപ്പ് നോട്ടീസ് നല്‍കും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം DDOക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റിട്ടണ്‍ നല്‍കേണ്ട തീയതികള്‍ താഴെ കാണുംവിധമാണ്
TIN Facilitation Centre കളില്‍ സമര്‍പ്പിക്കേണ്ട റിട്ടേണ്‍ എന്ന് പറഞ്ഞാല്‍ താഴെ പറയുന്ന ഫോമും, സ്റ്റേറ്റുമെന്റുമാണ്.
1. Form 27 A. ഇതിന്റെ എക്സല്‍ രൂപത്തിലുള്ള ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2. സ്റ്റേറ്റ്മെന്റ് (ചുവടെ കാണിച്ചിരിക്കുന്നു. മുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ രണ്ടാം ഷീറ്റായി നല്‍കിയിട്ടുമുണ്ട്.)
ക്വാര്‍ട്ടര്‍ 4ലെ സ്റ്റേറ്റ്മെന്റിനൊപ്പം, ഫെബ്രുവരി മാസത്തിലെ ബില്ലിനൊപ്പം തയ്യാറാക്കിയ Tax Calculation Statement കൂടി നല്‍കുക ഏതെങ്കിലും ഒരു ക്വാര്‍ട്ടറില്‍ ടാക്സൊന്നും പിടിച്ചിട്ടില്ലെങ്കില്‍ ആ ക്വര്‍ട്ടറില്‍ NIL റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനായി Form 27 A മാത്രം നല്കിയാല് മതി. നമ്മള് കൊടുക്കുന്ന വിവരം TIN facilitation centreകള്‍ ഒരു പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയല്‍ ആക്കി മാറ്റി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സെര്‍വറിലേക്ക് Upload ചെയ്യും. ഇങ്ങനെ ചെയ്യുമ്പോല്‍ ഒരു Print Out ലഭിക്കും. ഇത് ബില്ലിനൊപ്പം നമുക്ക് നല്‍കും. ഈ Print Out ഭദ്രമായി സൂക്ഷിച്ചുവെക്കണം. കൊടുത്ത കണക്കുകളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കറക്ഷന് നടത്തുന്നതിനും മറ്റും ഈ Print Out അനിവാര്യമാണ്.
8. ഫെബ്രുവരി മാസത്തെ ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഒരു സാമ്പത്തിക വര്‍ഷത്തിലെ അവസാന ബില്‍ തയ്യാറാക്കുമ്പോള്‍ ഓരോ ജീവനക്കാരന്റേയും ഒരു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ നികുതിയും അതോടെ TDS ആയി പിടിച്ചു എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
TDS ഫയലിങ്ങിന്റെ അഷ്ടശീല തത്വങ്ങള്‍ അറിഞ്ഞ ദാക്ഷായണി ടീച്ചര്‍ പതുക്കെ തലപൊക്കി. പുള്ളിക്കാരി എന്തോ തീരുമാനിച്ചുറച്ഛ ലക്ഷണമുണ്ട്. “ഹെഡ്മാഷരൊമ്പെട്ടാ പി.ടി. മാഷും തടുക്കില്ലെന്നാണല്ലോ പ്രമാണം”.
“TDS ഫയലിങ്ങിന് ഇനി വിട്ടു വീഴ്ചയില്ല. പക്ഷെ ആരെ ഏല്പിക്കണം ..? കണ്ണില്‍ ചോക്കുപൊടിയിട്ട് ഈ പണി കരുതലോടെ ചെയ്യാന്‍ പറ്റിയ ഓരാള് …” ദാക്ഷായണി ടീച്ചര്‍ ഒരു നിമിഷം ചിന്താവിഷ്ടയായി. പിന്നെ ഉച്ചത്തില്‍ ഒരു വിളിയായിരുന്നു.
“ലോനപ്പന് നായരേ …..” കാക്ക കണ്ടറിയും എന്ന് പറഞ്ഞപോലെ ലോനപ്പന് മാഷ് മുങ്ങാന്‍ തയ്യാറായതായിരുന്നു. പക്ഷേ ടീച്ചറുടെ വിളിയിലെ “ചങ്കൊറപ്പ്” കണ്ട മാഷ് പിന്നൊന്നും ആലോചിച്ചില്ല. “ഏറ്റു ടീച്ചറേ …... ഞാനേറ്റു…..”
വാലറ്റം
2012 ജൂലൈ 1 മുതല്‍, ക്വര്‍ട്ടര്‍ലി റിട്ടേണുകള്‍ യഥാസമയം നല്‍കിയില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതമോ, അല്ലെങ്കില്‍ ആകെ ആ ക്വാര്‍ട്ടറില്‍ അടക്കേണ്ട നികുതിയോ, ഏതാണ് ചെറുതെങ്കില്‍ അത് TIN-FCല്‍ അടച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഈ നിയമം ശക്തമായി നടപ്പിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. എങ്കിലും ഓര്‍മ്മയില്‍ ഉണ്ടാകുന്നത് DDOമാരുടെ പോക്കറ്റിന്റെ കനം കുറയാതിരിക്കാന്‍ നല്ലതാണ്. ഇത് ഒരു ആധികാരിക രേഖയല്ല. അറിയാം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ പങ്കുവെച്ചുവെന്നേ ഉള്ളൂ.
തയ്യാറാക്കിയത് :
ബാബു വടുക്കുഞ്ചേരി
രാമചന്ദ്രന് വി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിങ് സംവിധാനത്തിന് ധാരണയായി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിങ് സംവിധാനത്തിന് ധാരണയായി
ഡയസ് നോണ്‍ എന്‍ട്രി സ്പാര്‍ക്കിലൂടെ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgbE9AWVtrPYM_ohT0yFeq2T_z6BIBe1hAsaJ6M6BTQzchBOzMEGMRQq2HWcY0Dbq8EzLSmazrOP-g65D5_TPXSm8L27kNW81FnOJcse8HQl247azXUhQe_BqLKW7Aa5L77_MZI9X2XlM/s400/001.png)
2. Diesnon for Previous Month തെരഞ്ഞെടുത്ത ശേഷം Month for which Diesnon to be worked out എന്നത് August ഉം Month on which Diesnon to be effected എന്നത് September ഉം നല്കി Select Employee യില്‍ ക്ലിക്ക് ചെയ്യണം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimtUJ9HhcP7XE_bTOzEvo102QFKYLy_0GGJetG5PSCtnBGyw46SHygb6OOwrGxKOcfMY14Lxu-yYB8lpQGifNlTZb6rGLwS7upSYCRKVg2K-f0Zrelk3tKAv3ThdeAKLu4xazbKbCQzCM/s400/002.png)
3. ഡൈസ്നോണ്‍ ഉള്ള ജീവനക്കാരെ സെലക്ട് ചെയ്ത ശേഷം Confirm ക്ലിക്ക് ചെയ്യുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgx0mWp083nMaHxb8c-dB6R4njTwRn9z-3pxvFXUKd4eSUUut6vYSskQOtzzblLVPEQY70l20aWEr-yCDgPbGRubY8WkG6Rk5YW8ROCSysmyHI_VmIxaqC_dvYI3M6frkfgIYSm_doBTyk/s400/003.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIcIj9y2sU5VjBj1qbijOgDYelzDZXPL4QLHdzh8FOYIwCgxPlh-NQoBBUoosQZf1Ny7lhHv7Ae7mX0dJWxPjMTypEnRl29MXeQu7hHWqEPZgmSEBaE-1glicTdjgSjhoGPqiHRwrJZQY/s400/004.png)
4. ഇപ്പോള്‍ Salary Matters- Changes in the month- Deductions- Deductions ല്‍ ചെന്നാല്‍ ഡൈസ്നോണ്‍ കൊടുത്ത ജീവനക്കാരുടെ ആഗസ്ത് മാസത്തിലെ ഒരു ദിവസത്തെ ശമ്പളം സെപ്തംബര്‍ മാസ ശമ്പളത്തില്‍ കുറവ് ചെയ്യപ്പെടുന്ന വിധത്തില്‍ Excess Pay Drawn ആയി ചേര്‍ക്കപ്പെട്ടത് കാണാം. മുകളില്‍ മൂന്നാമത്തെ സ്റ്റെപ് പൂര്‍ത്തീകരിച്ച ശേഷം സെപ്റ്റംബര്‍ മാസത്തെ ശമ്പള ബില്‍ പ്രൊസസ്സ് ചെയ്യുകയാണെങ്കില്‍ പ്രസ്തുത ബില്ലില്‍ നിന്നും ഈ തുക കുറവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ ഡൈസ്നോണ്‍ കാരണം ബില്ലില്‍ കുറവ് ചെയ്യപ്പെടുന്ന ആകെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള ഒരു ചലാനും സമര്‍പ്പിക്കണം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiUcpzjpy85_fj1u-nQeCbvV52IwQObKyZBB3Ekka1EPbPErNWkZU-tDPZLxnyrt79q0yZ0D4w3OGhUVOwPnvSQ1GQ9SGkPkXlgibZ9K1waeARIQj-qploRlnlkZbrIOQlo5PrRWQTULY/s400/005.png)
5. ഡൈസ്നോണ്‍ ഉള്ളവര്‍ ആഗസ്തില്‍ അധികം വാങ്ങിയ തുക സെപ്തംബര്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്നതിന് മേല്‍ വിവരിച്ച മാര്‍ഗ്ഗം എളുപ്പം തന്നെ. തല്ക്കാലം കാര്യം നടന്നെങ്കിലും പ്രശ്നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ലീവ് അക്കൌണ്ടും ഡ്രോണ്‍ സാലറിയും അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍, പ്രധാനമായും, ഭാവിയില്‍ അരിയര്‍ ബില്ലുകള്‍ ശരിയായി കിട്ടില്ല. 1-7-2012 പ്രാബല്യത്തില്‍ പ്രഖ്യാപിക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഡി.എ അരിയര്‍ ബില്ലില്‍ ഡൈസ്നോണ്‍ തിയ്യതിയായ 21-8-2012 ഉം ഉള്‍പ്പെടുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍ Leave Entry/ Leave Availed ല്‍ 21-8-2012 തിയ്യതിയില്‍ ഇപ്പോള്‍ തന്നെ ഡൈസ്നോണ്‍ ചേര്‍ത്ത് വെക്കണം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDCiVMBNl0BIG9Lm0QWv1AxA0BC7r9dJFO-YWr54-1EJsdmawA0FzoomDrmBStLp2a5la3jl2vbpdNDKadwXjzSFEBrINNKSp_mShPnu17LXNDBWSEZ2QvHCJ3gvsagNXjPw1JJfUyZp8/s400/006.png)
6. സെപ്തംബര്‍ ശമ്പള ബില്‍ മാറിക്കഴിഞ്ഞ ശേഷം Manually Drawn Salary യില്‍ ഡൈസ്നോണ്‍ കാരണം പിടിച്ച തുക ആഗസ്ത് മാസത്തില്‍ മൈനസ് ചിഹ്നം നല്കി ചേര്‍ത്ത് വെക്കുകയും വേണം. എങ്കില്‍ മാത്രമെ സ്പാര്‍ക്കില്‍ ആഗസ്ത് മാസത്തെ ഡ്രോണ്‍ സാലറി അപ്ഡേറ്റ് ചെയ്യപ്പെടുന്നുള്ളൂ.
7. പണിമുടക്കിയ ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ Leave Account ഉം Manually Drawn Salary യും അപ്ഡേറ്റ് ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല. Manually Drawn Salary യില്‍ അലവന്‍സുകളും മറ്റും ചേര്‍ക്കാനും കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ സ്പാര്‍ക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രതിവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
8. കൂടുതല്‍ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ഉണ്ടെങ്കില്‍ Leave Entry യില്‍ 21-8-2012 ന് ഡൈസ്നോണ്‍ ചേര്‍ത്ത ശേഷം 8/2012 ലെ സാലറി അരിയര്‍ പ്രൊസസ്സ് ചെയ്താല്‍ ഡൈസ്നോണ്‍ കാരണം പിടിക്കേണ്ട തുക വ്യക്തമാക്കിക്കൊണ്ടുള്ള അരിയര്‍ ബില്‍ ലഭിക്കും. ഇത് ഉപയോഗിച്ച് Manually Drawn Salary അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമായിരിക്കും. ആവശ്യമെങ്കില്‍ ഈ അരിയര്‍ ബില്‍ സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ സമര്‍പ്പിക്കുകയും ചെയ്യാം. (ഈ ബില്‍ പ്രകാരം ഓരോ ജീവനക്കാരനില്‍ നിന്നും പിടിക്കേണ്ട തുകയും Batch Diesnon രീതി വഴി Excess Pay Drawn ആയി സെപ്റ്റംബര്‍ ബില്ലില്‍ കുറവ് ചെയ്യപ്പെട്ട തുകയും തമ്മില്‍ Fraction Rounding ലെ അപാകത കാരണം വ്യത്യാസം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്ന് മാത്രം). ഇവിടെ താല്‍ക്കാലികമായി പ്രൊസസ്സ് ചെയ്ത സാലറി അരിയര്‍ ബില്‍ പിന്നീട് ഡിലീറ്റ് ചെയ്യണം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQPHU7WXFU_Zv_erYwANsxbHbzPaZ12OtUoR5_rYn6p5Di36wzE1r_Rugg_fPk2cOV9vG4zxo1XGOZSl6grcKVC_dNn8X5h1fbCmf0WuZmXjYkkv1lKw_Ok0SCDNKxLiPToNDO__3VvuY/s400/007.png)
UID സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യൂ..വേഗം!(സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)
UID സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യൂ..വേഗം!(സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)
സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ട കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യവവശാല്‍ മന്ദഗതിയിലാണ് നടക്കുന്നത്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബേസിക് ഫെസിലിറ്റീസിന്റെ ഈ സൈറ്റില്‍ പ്രവേശിക്കുക.
District, Subdistrict, School ഇവ തെരഞ്ഞടുക്കുന്നതോടെ Username എന്ന കോളത്തില്‍ School Code വന്നിരിക്കും.
Password നല്‍കാനുള്ള കോളത്തില്‍ അത് നല്‍കുക.
തുറന്നു വരുന്ന പേജിന്റെ ഏറ്റവും താഴെക്കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
30/06/2012 ലെ അവസ്ഥയാണ് ആവശ്യപ്പട്ടിരിക്കുന്നത്. അത് കൃത്യമായി ചെയ്യുക.
Uniform School Code മാറ്റം വരുത്തരുത്.
No of students having EID / UID / NPR എന്ന കോളം കൃത്യമായി പൂരിപ്പിക്കണം.
Data കൃത്യമാക്കിയതിനു ശേഷം Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
20/09/2012 നു മുമ്പായി വിവരങ്ങള്‍ Upload ചെയ്യാന്‍ ശ്രദ്ധിക്കുക.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഐടി@സ്കൂള്‍ ഇടുക്കി)

കെ - ടെറ്റ് പരീക്ഷയെഴുതുന്നതിന് മുമ്പേ അറിയാന്‍
സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) 25നു
തുടങ്ങാനിരിക്കേ, ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു പരീക്ഷ
എഴുതിയില്ലെങ്കില്‍ യോഗ്യതയ്ക്കു പകരം അയോഗ്യതയായിരിക്കും ഫലം. വിദ്യാഭ്യാസ
ഗവേഷണ സ്ഥാപനമായ എസ്സിഇആര്‍ടിക്കുവേണ്ടി പരീക്ഷാഭവന് ആണ് പരീക്ഷ
നടത്തുന്നത്. ആദ്യമായി നടത്തുന്ന യോഗ്യതാ പരീക്ഷ ആയതിനാലും പല
മേഖലകളിലുള്ളവര്‍ക്കു പലതരം ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിനാലും
നിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് പിഴവു വരുത്താതെ എഴുതണം.
ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്കിയിരിക്കുന്നു. എല്‍പി
വിഭാഗത്തിലെ അധ്യാപകര്‍ക്കായുള്ള ടെറ്റ് 25നും യുപി വിഭാഗത്തിലെ
അധ്യാപകര്‍ക്കുള്ള ടെറ്റ് 27നും ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റ്
സെപ്റ്റംബര്‍ ഒന്നിനുമാണു നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍
12 വരെയാണു പരീക്ഷ.മൂന്നു പരീക്ഷകള്‍ക്കുമായി 1,61,856 അപേക്ഷകരുണ്ട്. ഒഎംആര്‍ രീതിയിലുള്ള പരീക്ഷ ആയതിനാല്‍ കോപ്പിയടി ഒഴിവാക്കുന്നതിനു ചോദ്യക്കടലാസ് എ, ബി, സി, ഡി എന്നിങ്ങനെ നാലു സെറ്റായിട്ടാണു തയാറാക്കിയിരിക്കുന്നത്. ഓരോ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസിനും മൂന്നു ഭാഗങ്ങള്‍വീതം ഉണ്ടാകും. ഓരോ ഭാഗത്തിനും പ്രത്യേക ചോദ്യക്കടലാസ് ആയിരിക്കും. മൂന്നു ചോദ്യക്കടലാസും ഒരേ സെറ്റില്‍പ്പെട്ടത് ആണെന്നു പരീക്ഷയെഴുതുന്നതിനു മുന്‍പ് ഉറപ്പുവരുത്തണം. ഉദാഹരണത്തിന് 'എ സെറ്റാണു ലഭിക്കുന്നതെങ്കില്‍ മൂന്നു ചോദ്യക്കടലാസിലും 'എ എന്നു രേഖപ്പെടുത്തിയിട്ടുണ്ടോയെന്നു നോക്കണം. ഇല്ലെങ്കില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി അതേ സെറ്റില്‍പ്പെട്ട ചോദ്യക്കടലാസ് വാങ്ങണം.
ആകെ ചോദ്യങ്ങള്‍ 150
മൂന്നു ഭാഗങ്ങള്‍ ചേര്‍ന്ന ഒരു ചോദ്യക്കടലാസില് 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യത്തിനും നാല് ഉത്തരങ്ങള്‍ നല്കിയിരിക്കും. അതില്‍നിന്നു ശരിയായ ഉത്തരം തിരഞ്ഞെടുത്ത് ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തണം. എല്‍പി വിഭാഗക്കാരുടെ പരീക്ഷയ്ക്ക് ഒന്നുമുതല്‍ 90 വരെയുള്ള ചോദ്യങ്ങളായിരിക്കും ആദ്യഭാഗം. ഇതില്‍ ഒന്നുമുതല്‍ 30 വരെ ചോദ്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികാസവും അധ്യാപന ശാസ്ത്രവുമായി ബന്ധപ്പെട്ടതായിരിക്കും. 31 മുതല്‍ 60 വരെ ചോദ്യങ്ങള്‍ കണക്കില്‍നിന്നും 61 മുതല്‍ 90 വരെ ചോദ്യങ്ങള്‍ എന്വയണ്മെന്റല് സയന്‍സില്‍നിന്നുമായിരിക്കും.
എല്‍പി വിഭാഗക്കാരുടെ ചോദ്യക്കടലാസിന്റെ രണ്ടാമത്തെ ഭാഗത്തു 91 മുതല്‍ 120 വരെയുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാര്‍ഥിയുടെ ആശയവിനിമയപാടവം അളക്കുന്നതിനാണ് ഈ വിഭാഗം. മലയാളം, തമിഴ്, കന്നഡ മാധ്യമങ്ങളിലുള്ള ആശയവിനിമയ പാടവമാണ് അളക്കുക. മൂന്നു ഭാഷക്കാര്‍ക്കായി മൂന്നു തരത്തിലുള്ള ചോദ്യക്കടലാസ് ആയിരിക്കും നല്‍കുക. 121 മുതല്‍ 150 വരെയുള്ള ചോദ്യങ്ങളാണു മൂന്നാം ഭാഗം. എല്‍പിയില്‍ ഇംഗിഷും അറബിക്കും പഠിപ്പിക്കണമെന്നതിനാല്‍ രണ്ടു ഭാഷയിലുമുള്ള ജ്ഞാനമാണു മൂന്നാം ഭാഗത്തില്‍ പരിശോധിക്കുക. പരീക്ഷാര്‍ഥി തിരഞ്ഞെടുത്ത ഭാഷയിലുള്ള ചോദ്യക്കടലാസ് ലഭിക്കും.
യുപി വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്കുള്ള ചോദ്യക്കടലാസിനും മൂന്നു ഭാഗമുണ്ട്. ആദ്യഭാഗത്തില്‍ ഒന്നുമുതല്‍ 90 വരെ ചോദ്യങ്ങള്‍ ഉണ്ടാകും. ഇതില്‍ ഒന്നുമുതല്‍ 30 വരെ ചോദ്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ വികാസവും അധ്യാപന ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. 31 മുതല്‍ 90 വരെ ചോദ്യങ്ങള്‍ സയന്‍സ്, കണക്ക് എന്നിവയില്‍നിന്നും സോഷ്യല്‍ സയന്‍സില്‍നിന്നുമായിരിക്കും. സോഷ്യല്‍ സയന്സുകാര് ആ വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തില്‍ 91 മുതല്‍ 120 വരെ ചോദ്യങ്ങളാണുള്ളത്. അധ്യയന മാധ്യമത്തിലുള്ള ആശയവിനിമയ പാടവമാണ് ഇതില്‍ വിലയിരുത്തുക. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ എന്നിവയിലുള്ള പ്രത്യേക ചോദ്യക്കടലാസുകളുണ്ടാകും. 95% പേരും മലയാളത്തിലും ഇംഗിഷിലുമാണ് എഴുതുന്നത്. 121 മുതല്‍ 150 വരെ ചോദ്യങ്ങള്‍ അടങ്ങുന്ന മൂന്നാം ഭാഗത്തില്‍ മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലുള്ള ജ്ഞാനം വിലയിരുത്തും. ഇതിനായി പ്രത്യേകം ചോദ്യക്കടലാസുകള്‍ തയാറാക്കിയിട്ടുണ്ട്.
ഹൈസ്കൂള്‍ അധ്യാപകര്‍ക്കായുള്ള ടെറ്റിന്റെ ചോദ്യക്കടലാസിന്റെ ഒന്നാം ഭാഗത്തില്‍ ഒന്നുമുതല്‍ 40 വരെ ചോദ്യങ്ങളാണ് ഉണ്ടാവുക. മനശ്ശാസ്ത്രം, ബോധന സിദ്ധാന്തങ്ങള്‍, അധ്യാപന അഭിരുചി എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ആദ്യഭാഗത്ത് ഉള്‍പ്പെടുത്തുന്നത്. ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തു 41 മുതല്‍ 70 വരെ ചോദ്യങ്ങളുണ്ടാകും. മലയാളം, ഇംഗിഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലുള്ള ആശയവിനിമയ പാടവമാണ് ഈ ഭാഗത്തു പരിശോധിക്കുക. ചോദ്യക്കടലാസിന്റെ മൂന്നാം ഭാഗത്ത് 71 മുതല്‍ 150 വരെ ചോദ്യങ്ങളുണ്ട്. അധ്യാപകന് പഠിച്ച 12 വിഷയത്തില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഇത്. മലയാളം, ഇംഗിഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം, തമിഴ്, കന്നഡ, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, കണക്ക് എന്നിവയാണു വിഷയങ്ങള്‍. ഇതിനായി 12 തരം ചോദ്യക്കടലാസ് തയാറാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ 80 ചോദ്യങ്ങളുണ്ട്. ഇതില്‍ 50 എണ്ണം വിഷയത്തിലുള്ള ജ്ഞാനം അളക്കുന്നതിനും 30 എണ്ണം വിഷയം കുട്ടികള്‍ക്ക് എങ്ങനെ പകര്‍ന്നുകൊടുക്കും എന്നതിനെക്കുറിച്ചുമാണ്.
പരീക്ഷയ്ക്ക് 9.45ന് എത്തണം
രാവിലെ 10.30നാണ് പരീക്ഷ തുടങ്ങുകയെങ്കിലും എല്ലാവരും 9.45നുതന്നെ ഹാളില്‍ എത്തണം. അപ്പോള്‍ത്തന്നെ ഒഎംആര്‍ ഷീറ്റ് നല്‍കും. മൂന്നു ദിവസത്തെ പരീക്ഷകള്‍ക്കു മൂന്നു നിറത്തിലുള്ള ഒഎംആര്‍ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഒഎംആര്‍ ഷീറ്റിന്റെ ആദ്യപേജില്‍ ഉത്തരം അടയാളപ്പെടുത്തിയാല്‍ രണ്ടാമത്തെ പേജിലും അതു പതിയും. പരീക്ഷ കഴിയുമ്പോള്‍ രണ്ടാമത്തെ പേജ് പരീക്ഷാര്‍ഥിക്കു വീട്ടില്‍ കൊണ്ടുപോകാം. എന്നാല്‍, ചോദ്യക്കടലാസുകള്‍ തിരികെ നല്‍കണം. പരീക്ഷയ്ക്കു നെഗറ്റീവ് മാര്‍ക്ക് ഇല്ല. നീലയോ കറുപ്പോ നിറത്തിലുള്ള ബോള്‍ പോയിന്റ് പേനയാണ് ഒഎംആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കേണ്ടത്.
ഒഎംആര്‍ ഷീറ്റ് മായിക്കുകയോ ഒരുതവണ എഴുതിയതിനു മുകളില്‍ വീണ്ടും എഴുതുകയോ മുറിക്കുകയോ മടക്കുകയോ ചെയ്യാന്‍ പാടില്ല. നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തരുത്. അങ്ങനെ ചെയ്താല്‍ ഷീറ്റ് റദ്ദാക്കും. ചോദ്യക്കടലാസിലെയും ഒഎംആര്‍ ഷീറ്റിലെയും നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചശേഷമേ പരീക്ഷ എഴുതാവൂ. പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍ തുടങ്ങിയവ അനുവദിക്കില്ല. അപേക്ഷയില്‍ നല്കിയ വിഷയത്തില്‍ത്തന്നെ പരീക്ഷ എഴുതണമെന്നു നിര്‍ബന്ധമാണ്. പിശകു സംഭവിച്ചതിന്റെ പേരില്‍ ഇനി വിഷയം മാറ്റാന്‍ ആരെയും അനുവദിക്കില്ല.
പരീക്ഷ തുടങ്ങുന്നതിനു 10 മിനിറ്റ് മുന്‍പു ചോദ്യക്കടലാസിന്റെ ആദ്യഭാഗം നല്‍കും. 10.30നു സീല്‍ പൊട്ടിച്ചു നോക്കാം. ആദ്യഭാഗത്തിലെ സീരിയല്‍ നമ്പരാണ് ഒഎംആര്‍ ഷീറ്റില്‍ എഴുതേണ്ടത്. തുടര്‍ന്നു ചോദ്യക്കടലാസിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍കൂടി പരീക്ഷാര്‍ഥികള്‍ക്കു നല്‍കും. അവര്‍ക്ക് ഇഷ്ടംപോലെ ഏതു ഭാഗത്തിന്റെ ഉത്തരങ്ങള്‍ വേണമെങ്കിലും എഴുതിത്തുടങ്ങാം. മൂന്നു ഭാഗങ്ങളും ഒരേ സെറ്റില്‍പെട്ടതാണെന്ന് ഉറപ്പുവരുത്തിയിട്ടേ എഴുതാവൂ. കേടുവന്ന ഒഎംആര്‍ ഷീറ്റുകളും ചോദ്യക്കടലാസും മാറ്റി നല്‍കും. പരീക്ഷ തുടങ്ങി ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും മണി അടിക്കും. വൈകിയെത്തുന്നവരെ 11 വരെ പരീക്ഷയ്ക്കു കയറാന്‍ അനുവദിക്കും. പരീക്ഷ എഴുതിത്തുടങ്ങിയാല്‍ 12 മണി കഴിയാതെ ആരെയും പുറത്തു വിടില്ല.
ഉത്തരസൂചികയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം
ടെറ്റ് അവസാനിച്ചശേഷം സെപ്റ്റംബര്‍ നാലോടെ മൂന്നു പരീക്ഷയുടെയും ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഇതു പരീക്ഷാര്‍ഥികള്‍ക്കു പരിശോധിച്ചശേഷം ആക്ഷേപമുണ്ടെങ്കില്‍ പരാതി നല്‍കാം. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ചശേഷം സൂചികയില്‍ മാറ്റം വരുത്തണമോയെന്നു തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. സെപ്റ്റംബര്‍ അവസാനത്തോടെ ഫലം വരുമെന്നു പ്രതീക്ഷിക്കുന്നു.
അന്ധര്‍ക്ക് സഹായി
എഴുനൂറോളം അന്ധര്‍ ടെറ്റ് എഴുതുന്നുണ്ട്. ഇവര്‍ക്കു സഹായികളായി പ്ളസ് ടു വിദ്യാര്‍ഥികളെയാണു നിശ്ചയിച്ചിരിക്കുന്നത്. സഹായിയുടെ വിജ്ഞാനം പരീക്ഷാര്‍ഥിക്കു പ്രയോജനപ്പെടാതിരിക്കാനാണിത്. പരീക്ഷാര്‍ഥിതന്നെ സഹായിയെ കണ്ടെത്തുകയും ഫോട്ടോ വച്ച് അപേക്ഷ നല്‍കുകയും വേണം. ഇയാള്‍ പ്ളസ് ടു വിദ്യാര്‍ഥിയാണെന്നു തെളിയിക്കാന്‍ ഫോട്ടോയില്‍ പ്രിന്‍സിപ്പല്‍ അറ്റസ്റ്റ് ചെയ്യണം. ഇതിനുള്ള ഫോം വെബ്സൈറ്റിലുണ്ട്. ഇതേവരെ സഹായിയെ ലഭിക്കാത്തവര്‍ പരീക്ഷാകേന്ദ്രത്തിന്റെ മേധാവിയുമായി ബന്ധപ്പെട്ടാല്‍ ആളിനെ ഏര്‍പ്പെടുത്തിക്കൊടുക്കും. സഹായിയെ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഡിഇഒയ്ക്കു നല്കിയാല് മതിയാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ടെറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അന്തിമതീരുമാനം എടുക്കുക പരീക്ഷാഭവന് സെക്രട്ടറിയായിരിക്കും.
ഹാള്‍ ടിക്കറ്റ്
ടെറ്റ് എഴുതുന്നതിനുള്ള ഹാള്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ ലഭിക്കുന്നതിന് യൂസര്‍ ഐഡി, ചെലാന്‍ നമ്പര്‍ തുടങ്ങിയവ നല്‍കണം. എന്നാല്‍, ചെലാന്‍ കളഞ്ഞുപോയതായി ചിലര്‍ പരീക്ഷാഭവനില്‍ പരാതിപ്പെട്ടിട്ടുണ്ട്. എല്ലാ അപേക്ഷകരുടെയും റജിസ്റ്റര്‍ നമ്പര്‍ അവരുടെ മൊബൈല്‍ ഫോണിലേക്കു മെസേജ് ആയി മൂന്നു ദിവസത്തിനകം അയയ്ക്കും. ആ നമ്പര്‍ ഉപയോഗിച്ചു വെബ്സൈറ്റില്‍ കയറിയാല്‍ ഹാള്‍ ടിക്കറ്റ് എടുക്കാം. മൂന്നു പരീക്ഷയാണു നടത്തുന്നത് എന്നതിനാല്‍ മൂന്നു ഹാള്‍ ടിക്കറ്റ് ഉണ്ടാകും. ഒന്നിലേറെ പരീക്ഷയെഴുതുന്നവര്‍ ഓരോ പരീക്ഷയ്ക്കും പ്രത്യേകം ഹാള്‍ ടിക്കറ്റ് എടുക്കണം. ടെറ്റ് ഒന്നിനു 43,558 പേരും രണ്ടിന് 62,840 പേരും മൂന്നിന് 55,458 പേരുമാണ് അപേക്ഷിച്ചിരിക്കുന്നത്.
കടപ്പാട്
റെഞ്ചി കുര്യാക്കോസ്
മലയാള മനോരമ
K TET-I Model Exam | K TET-II
(KSTA Academic Council, Palakkad) Thanks to Manu Chandran
K TET FAQ (In malayalam)
K-TET Syllabus I , Syllabus 2, Syllabus 3
K-TET Sample Questions 1, Sample Questions 2, Sample Questions 3
Subscribe to:
Posts (Atom)