ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..!

ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..!

സ്കൂളുകളില്‍ നിന്നും സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തിട്ടുള്ള പത്താംക്ലാസ് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് എ-ലിസ്റ്റ് നിര്‍മ്മിക്കുന്നതിന് പരീക്ഷാഭവന്‍ ഉപയോഗിക്കുന്നത്. പരീക്ഷാഭവന് ഇതിനോടകം ലഭ്യമായ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ശരിയാക്കുന്നതിന്, കഴിഞ്ഞ വര്‍ഷത്തെപ്പോലെ എ-ലിസ്റ്റ് പ്രിന്റൗട്ട് സ്കൂളുകളില്‍ ഇത്തവണ ലഭ്യമാകില്ല.
പിന്നെ എന്താണ് ചെയ്യേണ്ടത്? പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ കയറുകയും (യൂസര്‍ നേമും പാസ്‌വേഡും ഉത്തരവാദപ്പെട്ടവര്‍ ട്രെയിനിങ്ങില്‍ പറഞ്ഞു തരും!)എ-ലിസ്റ്റ് പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുകയും ചെയ്യണം. ഓര്‍ക്കുക, ഡിസംബര്‍ 12 മുതല്‍ 17 വരെ മാത്രമേ ഇത് സാധിക്കുകയുള്ളൂ..!
തെറ്റുകള്‍ പരിശോധിച്ച് ശരിയാക്കുന്നതോടൊപ്പം മറ്റുചില കാര്യങ്ങള്‍ കൂടി പ്രധാനാധ്യാപകന്റെ ഉത്തരവാദിത്തത്തില്‍ എസ്ഐടിസി ചെയ്യേണ്ടതുണ്ട്. അതെന്താണെന്നല്ലേ..?
സ്കൂള്‍ ലോഗിന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ട്രെയിനിങ്ങില്‍ പറഞ്ഞുതന്ന യൂസര്‍ നേമും പാസ്‌വേഡും ഉപയോഗിച്ച് കയറിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റണം. കുറഞ്ഞത് എട്ട് കേരക്ടേഴ്സ് ഉള്ളതും ഒരു ഇംഗ്ലീഷ് കേപ്പിറ്റല്‍ ലെറ്റര്‍, ഒരു സ്മാള്‍ ലെറ്റര്‍, ഒരു ഡിജിറ്റ് എന്നിവ നിര്‍ഡന്ധമായും അടങ്ങിയിരിക്കണം ഈ പാസ്‌വേഡ്. പ്രധാനാധ്യാപകനും എസ്ഐടിസിയും ഇത് നഷ്ടപ്പെടാത്ത വിധം സൂക്ഷിക്കേണ്ടതുണ്ട്.
ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ തുറന്നുവരുന്ന പേജിലെ Examination എന്ന ലിങ്കിനു കീഴില്‍ SSLC ക്ലിക്ക് ചെയ്ത് Registration->Regular ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് view Details കൊടുക്കുമ്പോള്‍ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണാന്‍ കഴിയും. ഇത് പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തി save ചെയ്യുക. PCN/ARC/CC/BT വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ regular വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ Delete ചെയ്യുക. ഫോട്ടോ വന്നിട്ടില്ലെങ്കില്‍ താഴേയുള്ള Browse ബട്ടണുപയോഗിച്ച് കണ്ടെത്തി അപ്‌ലോഡ് ചെയ്യുക. കുട്ടികളുടെ Medium of instructions /First Lang/Second Language എന്നിവ ശരിയായി വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
Registration->ARC/CC/BT ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission no. നല്‍കുമ്പോള്‍ ലഭിക്കുന്ന Blank formല്‍ ആ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും Upload ചെയ്യുക.
Registration->PCN ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ജാലകത്തില്‍ അവസാനമെഴുതിയ പരീക്ഷാനമ്പര്‍,ബാച്ച്,വര്‍ഷം എന്നിവ നല്‍കുമ്പോള്‍ കിട്ടുന്ന ജാലകത്തിലെ പ്രസക്തമായ വിഷയത്തിന്റെ ചെക് ബോക്സ് ചെക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്ത് Save ചെയ്യുക.
Regular വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓരോന്നായെടുത്ത് പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പു വരുത്തി Save ചെയ്ത വിവരങ്ങള്‍ 17 ആം തീയ്യതി Confirm ചെയ്യേണ്ടതുണ്ട്. ഓരോരുത്തരായി മാത്രമേ കണ്‍ഫേം ചെയ്യാന്‍ കഴിയൂ.
Confirm ചെയ്തതിനു ശേഷം Report->Regular ക്ലിക്ക് ചെയ്യുമ്പോള്‍ A4/A3 വലുപ്പത്തില്‍ മുഴുവന്‍ കുട്ടികളുടേയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് പിഡിഎഫ് രൂപത്തില്‍ ലഭിക്കും. ഇത് പ്രിന്റെടുത്ത് HM സ്കൂളില്‍ സൂക്ഷിക്കണം.
ARC/CC/BT/PCN വിഭാഗങ്ങളുടേയും കണ്‍സോളിഡേറ്റഡ് വിവരങ്ങള്‍ പ്രിന്റൗട്ടെടുത്ത് HM ഒപ്പുവെച്ച് സ്കൂള്‍ സീലും വെച്ച് 18 ആം തീയ്യതിയോടെ നിങ്ങളുടെ DEOയില്‍ എത്തിക്കണം. Reportല്‍ കുട്ടികളുടെ എണ്ണം, വിവരങ്ങള്‍ എന്നിവയില്‍ പിശകുകള്‍ കണ്ടാല്‍ അതേ ഫോര്‍മാറ്റില്‍ എഴുതിത്തയ്യാറാക്കിയ Report, HMന്റെ കവറിങ് ലെറ്ററോടെ 18ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.

20ആം തീയ്യതി Statements->Qn paper statement ക്ലിക്ക് ചെയ്ത് ലഭിക്കുന്ന Statementവെരിഫൈ ചെയ്ത് ശരിയാണെന്ന് ഉറപ്പുവരുത്തി ഒപ്പിട്ട് സീല്‍ ചെയ്ത് DEOയില്‍ സമര്‍പ്പിക്കണം.
ഈ Statementല്‍ പിശകുണ്ടെങ്കില്‍ അത് കറക്ട് ചെയ്ത് കാര്യകാരണസഹിതം കവറിങ് ലെറ്ററോടെ 20ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
കുട്ടികളുടെ SSLC കാര്‍ഡില്‍ തെറ്റുകള്‍ കടന്നുകൂടാതിരിക്കാന്‍ കൃത്യമായി വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കണ്‍ഫേം ചെയ്ത് റിപ്പോര്‍ട്ടുകളെടുക്കാവൂ. ഇത് ഉറപ്പാക്കേണ്ടത് അതത് പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ജെഡിടി ഇസ്ലാം ഹൈസ്കൂളിലെ എസ്ഐടിസിയായ ശ്രീ സി കെ മുഹമ്മദ് സാര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍