ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം

ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം


കലോത്സവം, ശാസ്ത്രമേള തുടങ്ങിയവ അരങ്ങു തകര്‍ക്കുന്ന മാസങ്ങളാല്ലോ കടന്നു പോകുന്നത്. ഇവയ്ക്കുപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ നമ്മുടെ ജോലി കുത്തനേ കുറച്ചു എന്നതില്‍ സംശയമേയില്ല. പക്ഷെ ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‍വെയര്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് മറ്റ് സിസ്റ്റങ്ങളില്‍ എങ്ങിനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. മുന്‍പ് ഇതേക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് വീണ്ടുമൊരു പോസ്റ്റ് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുകയാണ്. എങ്ങനെ ഉബുണ്ടുവിലൂടെ നെറ്റ്‍വര്‍ക്ക് ചെയ്യാം.

1. മോഡത്തില്‍ നിന്നും wired ആയി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നുണ്ടോയെന്ന് നോക്കുക. ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ നെറ്റ് വര്‍ക്ക് ചെയ്യാം.
* (ലാപ്‌ടോപ്പാണെങ്കില്‍ നെറ്റ് വര്‍ക്ക് കണക്ഷന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Enable wirless ലെ ടിക് മാര്‍ക്ക് കളഞ്ഞ് വേണം പരീക്ഷിക്കാന്‍ )
** (ഇന്റര്‍നെറ്റ് കിട്ടുന്നില്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. wired connection ന്റെ edit ല്‍ ക്ലിക്ക് ചെയ്ത് IPV4 settings ലെ method ല്‍ DHCP ആക്കിക്കൊടുക്കുക. wired ല്‍ ഉള്ളത് Delete ചെയ്ത് add ബട്ടണ്‍ വഴി പുതിയൊരു കണക്ഷനെടുത്ത് Edit വഴി മുകളിലെ വരിയില്‍ പറഞ്ഞ പോലെ ചെയ്യുക.)
(*** System - administration - users & Group എടുത്ത് എല്ലാ പെര്‍മിഷനും നല്‍കണം)


2. നെറ്റ് വര്‍ക്ക് ചെയ്യേണ്ട എല്ലാ സിസ്റ്റത്തിലും ഇതു പോലെ ചെയ്തതിനു ശേഷം എല്ലാം ഓഫ് ചെയ്ത് വെക്കുകയും തുടര്‍ന്ന് ഓരോന്നോരോന്നായി ഓണാക്കുകയും ചെയ്യുക. (ഓരോ സിസ്റ്റത്തിനും വ്യത്യസ്ത IP Address ലഭിക്കാനാണിത്) ഏത് സിസ്റ്റത്തിലാണോ offline software ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് അതാണ് സെര്‍വര്‍. അതിലെ നെറ്റ്‌വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ Connection Information ല്‍ അതിന്റെ IP Address നമുക്ക് കാണാനാകും. അത് ഓര്‍മ്മിച്ചു വെക്കണം.


3. അതിനു ശേഷം നെറ്റ് വര്‍ക്ക് ചെയ്തിരിക്കുന്ന സിസ്റ്റങ്ങളിലെ ബ്രൗസര്‍ തുറന്ന് സെര്‍വറിന്റെ അഡ്രസ് ബാറില്‍ ഐപി അഡ്രസ് നല്‍കി തുടര്‍ന്ന് സെര്‍വറിലെ local host എന്നു കഴിഞ്ഞു വന്നിരിക്കുന്ന ഭാഗം അതേ പടി ടൈപ്പ് ചെയ്യുക.

ഉദാ: സെര്‍വറിന്റെ IP Adress 192.168.1.3 ആണെങ്കില്‍ നെറ്റ് വര്‍ക്കില്‍ ഉള്ള അടുത്ത സിസ്റ്റത്തില്‍ ശാസ്ത്രമേള എന്റര്‍ ചെയ്യേണ്ടത് താഴെ പറയുന്ന പോലെ
http://192.168.1.3/sciencefair_subdistrict/index.php എന്നായിരിക്കും. ശാസ്ത്രമേളയ്ക്കും ഉപജില്ലയ്ക്കുമെല്ലാം സാധാരണഗതിയില്‍ ഇത്രയും മതി നെറ്റ് വര്‍ക്കിങ്ങ്.

ഈ രീതിയില്‍ സെറ്റ് ചെയ്യുമ്പോള്‍ സെര്‍വ്വറിന്റെ IP അഡ്രസ് പിന്നീട് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മാറാനിടയുണ്ട്. ഇങ്ങനെ മാറിവരുമ്പോള്‍ ക്ലയന്റ് സിസ്റ്റങ്ങളില്‍ നിന്ന് സര്‍വ്വറിലേക്ക് കണക്ട് ചെയ്യാന്‍ സാധ്യമായെന്ന് വരില്ല. ആയതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍വ്വറിന്റെ IP അഡ്രസ്സ് static ആയി സെറ്റ് ചെയ്യുകയാണുചിതം. ഇതിനായി നെറ്റ്‌വര്‍ക്ക് സെറ്റിംഗ്സില്‍ DHCP ക്ക് പകരം Manual ആയി സെറ്റ് ചെയ്യുക.ഇതിനായി IPV4 settings ലെ method ല്‍ Manual ആക്കിക്കൊടുക്കുക. താഴെയുള്ള Add ല്‍ ക്ലിക്ക് ചെയ്ത് താഴെ കാണുന്ന രീതിയില്‍ അഡ്രസുകള്‍ സെറ്റ് ചെയ്യുക.‌‌

Address : സിസ്റ്റത്തിന് നാം നല്‍കുന്ന IP അഡ്രസ് ( 192.168.1.3 or 192.168.1.4 etc)
Netmask : 255.255.255.0
Gateway : 192.168.1.1 ( for bsnl)
DNS Servers:192.168.1.1 ( for bsnl)
ശേഷം Apply നല്‍കുക.

സെര്‍വ്വറിലും ക്ലയന്റിലും കണക്ട് ചെയ്യേണ്ട അഡ്രസുകള്‍ അതത് ബ്രൗസറിന്റെ ഹോം പേജായി സെറ്റ് ചെയ്താല്‍ ഓരോ സമയവും അഡ്രസ് ബാറില്‍ അഡ്രസ് ടൈപ്പ് ചെയ്യേണ്ടതില്ല.
ad-hoc രീതിയില്‍ നെറ്റ്‌വര്‍ക്ക് ലാപ്‌ടോപുകളില്‍ സെറ്റ് ചെയ്താല്‍ മോഡം ഇല്ലാതെ തന്നെ സിസ്റ്റങ്ങള്‍ തമ്മില്‍ നേരിട്ട് നെറ്റ്‌വര്‍ക്ക് സെറ്റ് ചെയ്യാന്‍ സാധിക്കും. ഉബുണ്ടുവില്‍ ഈ സൗകര്യം ലഭ്യമാണ്.