പുകയിലവിരുദ്ധ വിദ്യാലയം

പുകയിലവിരുദ്ധ വിദ്യാലയം
                                      സ്കൂളിലെ പുകയിലവിരുദ്ധ ക്ലബ്ബിന്റെ യോഗം 12 - 10 - 2012 ( വെള്ളിയാഴ്ച ) 1.30 മണിയ്ക്ക് നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി മിനി .റ്റി.കെ , ക്ലബ്ബിന്റെ കണ്‍വീനര്‍ ശ്രീമതി റ്റി. വസന്ത , മറ്റദ്ധ്യാപകര്‍ ക്ലബ്ബിലെ അംഗങ്ങളായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിവര്‍ പങ്കെടുത്തു. പുകയിലയെക്കുറിച്ചും അതിന്റെ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും ഹെഡ്മിസ്ട്രസ്സ്  വളരെ വിശദമായി സംസാരിച്ചു. തുടര്‍ന്ന് സ്കൂളിലെ ശാസ്ത്ര അധ്യാപികമാരായ ശ്രീമതി മിനി .റ്റി.എസ് , ശ്രീമതി മേഴ്സി നിര്‍മല എന്നിവര്‍ ക്ലാസുകള്‍ നടത്തി.
                                      പുകയില മനുഷ്യന്റെ ആന്തരാവയവങ്ങളെ എങ്ങനെയെല്ലാം നശിപ്പിക്കുന്നു എന്നുവ്യക്തമാക്കിയാണ് മിനി ടീച്ചര്‍ ക്ലാസെടുത്തത്. പുകവലി മുഖാന്തിരം നശിപ്പിക്കപ്പെടുന്ന ആന്തരാവയവങ്ങളുടെ വ്യക്തമായ ചിത്രങ്ങളും വീഡിയോ ക്ലിപ്പിംഗുകളും ഉള്‍പ്പെടുത്തിയായിരുന്നു ക്ലാസ്. പുകയിലച്ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ മുതല്‍ അതിന്റ പ്രോസസിംഗും അതെങ്ങനെ മയക്കുമരുന്നാകുന്നു എന്നു വരെ വിശദീകരിച്ചാണ് മേഴ്സി ടീച്ചര്‍ ക്ലാസെടുത്തത്.
                                      പുകയില , പാന്‍പരാഗ് , ചൈനി ഗൈനി എന്നിവ എങ്ങനെയെല്ലാം ദോഷകരമാകുന്നു എന്നു വ്യക്തമാക്കുന്ന ക്ലാസ് വളരെയേറെ ഉപകാരപ്രദകരമായിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ക്ലബ്ബിന്റെ കണ്‍വീനര്‍ ശ്രീമതി റ്റി. വസന്ത ടീച്ചര്‍ നന്ദി അറിയിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു.
Presentation_Tobacco Hazards