S.S.L.C. Examination - March 2012

S.S.L.C. Examination  - March 2012

2012 ലെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍ 26 വരെ നടക്കും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തില്‍ 11,113 വിദ്യാര്‍ഥികളുടെ വര്‍ധനയുണ്ട്. റഗുലര്‍വിഭാഗത്തില്‍ 4,70,000 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 4,58,887 ആയിരുന്നു. ഗള്‍ഫ് മേഖലയില്‍ 10 ഉം ലക്ഷദ്വീപില്‍ 9 ഉം ഉള്‍പ്പെടെ 2758 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുളളത്. വെളളിയാഴ്ചകളില്‍ പരീക്ഷകള്‍ ഇല്ല. എന്നാല്‍, ശനിയാഴ്ചകളില്‍ പരീക്ഷയുണ്ട്. മോഡല്‍ പരീക്ഷ ഫിബ്രവരി 13 മുതല്‍ 21 വരെയാണ് ക്രമീകരിച്ചിട്ടുളളത്.

ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ ഫിബ്രവരി 22 മുതല്‍ മാര്‍ച്ച് 5 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്താനാണ് തീരുമാനം. ഇതുവരെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഹാജരാകാത്ത പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 26-ന് തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തില്‍ ഈ പരീക്ഷയും നടത്തും.

ചോദ്യപ്പേപ്പറുകള്‍ മാര്‍ച്ച് 1, 2, 3 തീയതികളിലായി ചീഫ് സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തില്‍ തരംതിരിച്ച് ദേശസാത്കൃത ബാങ്കുകളിലും ട്രഷറികളിലുമായി സൂക്ഷിക്കും. പരീക്ഷാദിവസം രാവിലെ ഇവ സ്‌കൂളുകളില്‍ എത്തിക്കും. 25000-ഓളം അധ്യാപകരെയാണ് ഇന്‍വിജിലേഷന്‍ ജോലിക്കായി നിയോഗിക്കുക. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 54 ക്യാമ്പുകളിലായി രണ്ടുഘട്ടങ്ങളിലായിട്ടാണ് നടക്കുക. ഒന്നാംഘട്ടം ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെയും രണ്ടാംഘട്ടം 9 മുതല്‍ 20 വരെയുമാണ്. 13,000 ഓളം അധ്യാപകരെയായിരിക്കും മൂല്യനിര്‍ണയത്തിനായി നിയോഗിക്കുക. മൂല്യനിര്‍ണയത്തിന് മുന്നോടിയായിട്ടുളള സ്‌കീംഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് 27, 28, 29, 30 തീയതികളിലായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടക്കും. ഉത്തരസൂചികകള്‍ക്കുളള അവസാനരൂപം നല്‍കുക ഈ ക്യാമ്പുകളിലായിരിക്കും.
(മാതൃഭൂമി വാര്‍ത്ത)