TDS Nil Statement കൊടുക്കേണ്ടതുണ്ടോ?

TDS Nil Statement കൊടുക്കേണ്ടതുണ്ടോ?

2014-2015 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് കൃത്യമായി നികുതിയടക്കാത്തവരെ കണ്ടെത്തി നടപടികളെടുക്കുമെന്ന് മുന്നറിയിപ്പു തന്നുകഴിഞ്ഞു. ‌ഓരോ സാമ്പത്തികവര്‍ഷാവസാനമെത്തുമ്പോഴും അതുവരെയുള്ള വരവും ചെലവും നോക്കി ആ സാമ്പത്തികവര്‍ഷത്തെ ഇന്‍കംടാക്സ് പൂര്‍ണമായും നല്‍കേണ്ട ചുമതല ഓരോ വ്യക്തിക്കുമുള്ളതാണ്. അതനുസരിച്ച് ഫെബ്രുവരി അവസാനത്തോടെ തന്നെ കൃത്യമായി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതിയുണ്ടെങ്കില്‍ അത് നല്‍കുകയും ചെയ്തില്ലെങ്കില്‍ അതിന്റെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്വം അതത് വ്യക്തിക്കു തന്നെയാണ്. എന്നാല്‍ ആ വ്യക്തിക്കു വരുന്ന ഇന്‍കംടാക്സ് ഓരോ മാസവും തവണകളായി പിടിച്ച് സര്‍ക്കാരിലേക്ക് അടക്കേണ്ട ചുമതലയും ഇതിന്റെ വിവരങ്ങള്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും ക്വാര്‍ട്ടറുകളായി (Q1,Q2,Q3,Q4) e-TDS സമര്‍പ്പിക്കേണ്ട ചുമതല അതത് സ്ഥാപനമേലധികാരിക്കാണ്. ഇത് ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുന്നത് സ്ഥാപനമേലധികാരിയില്‍ നിന്നായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഇത് കൃത്യമായി ചെയ്യാത്ത സ്ഥാപനമേലധികാരികള്‍ വന്‍പിഴയില്‍ നിന്നും രക്ഷപെട്ടത് ഈ ഒരു സര്‍ക്കുലറിലൂടെയായിരുന്നു.

RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് TDS Return തയ്യാറാക്കുന്നത് എങ്ങിനെയെന്ന് മുമ്പ് ഒരു പോസ്റ്റിലൂടെ നാം കണ്ടതാണ്. മൂന്ന് മാസങ്ങള്‍ വീതമുള്ള ഓരോ ക്വാര്‍ട്ടറിന് ശേഷവും നാം ആ ക്വാര്‍ട്ടറില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണില്‍ നല്കുന്നത്. മുമ്പ് ഒരു ക്വാട്ടറില്‍ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാര്‍ട്ടറിന്റെ റിട്ടേണ്‍ (Nil Statement) നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ Nil Statement നല്‍കേണ്ടതില്ല. പുതിയ RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Nil Statement തയ്യാറാക്കാനും കഴിയില്ല.

ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളില്‍ ഒരു Declaration നല്‍കുന്നതിന് TRACES ല്‍ പുതുതായി സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു Declaration നല്‍കിയാല്‍ ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന് TDS return ഫയല്‍ ചെയ്തില്ല എന്ന് പറഞ്ഞ് TRACES നിന്നും വരുന്ന നോട്ടീസുക ഒഴിവാക്കാം. ഇത് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.

ഇതിന് TRACES ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്‌. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും അത് ചെയ്യേണ്ടതില്ല. രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഇത് എങ്ങനെ എന്നറിയാന്‍ ഇതില്‍ ക്ളിക്ക് ചെയ്യുക.

TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് ചെയ്തു കഴിഞ്ഞാല്‍ User ID, Password, TAN Number എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. അപ്പോള്‍ താഴെയുള്ള ചിത്രത്തിലുള്ളത് പോലെ നമ്മുടെ പേജ് തുറക്കും.

ഈ പേജില്‍ "Statements, Payments" ല്‍ ക്ളിക്ക് ചെയ്‌താല്‍ വരുന്ന drop down list ല്‍ "Declaration for non filing of Statements" ല്‍ ക്ളിക്ക്ചെയ്യുക അപ്പോള്‍ തുറന്നു വരുന്ന പേജില്‍ടാക്സ്കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന്റെ Financial Year, Quarter എന്നിവ drop down list ല്‍ നിന്നും സെലക്ട്‌ ചെയ്യുക. തുടര്‍ന്നു Form Type ല്‍ 24Q എന്ന് സെലക്ട്‌ ചെയ്യുക. ഇനി TDS ഫയല്‍ ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കണം. ഇതിനു Reason എന്നതിന് നേരെ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന drop down menu വില്‍ നിന്നും കാരണം സെലക്ട്‌ ചെയ്യാം.
ഇതില്‍ ഒന്നാമത്തെ കാരണം തെരഞ്ഞെടുക്കുകയോ "Any other reason" കാണിക്കുകയോ ചെയ്യാം. Any other Reason ആണ് കൊടുക്കുന്നതെങ്കില്‍ കൃത്യമായ കാരണം കൂടി കാണിക്കണം. അവിടെ Tax not deducted from salary എന്ന് ചേര്‍ക്കുകയുമാവാം. എന്നിട്ട് താഴെയുള്ള ബട്ടണില്‍ ക്ളിക്ക് ചെയ്‌താല്‍ അടുത്ത പേജില്‍ എത്തുന്നു. ഈ പേജില്‍ ഒരു Declaration നല്‍കേണ്ടതുണ്ട്.
ഈ പേജില്‍ മൂന്ന് സ്റ്റേറ്റ്മെന്റുകളുടെ തുടക്കത്തിലുമുള്ള ചതുരക്കള്ളികളില്‍ ക്ളിക്ക് ചെയ്തു ശരി ഇട്ട ശേഷം താഴെയുള്ള "I agree" എന്ന ബട്ടണില്‍ ക്ളിക്ക് ചെയ്യുക. അപ്പോള്‍ "Filing status for the statements selected by യു has successfully changed" എന്ന message box കാണാം.

തെറ്റായി ഏതെങ്കിലും ക്വാര്‍ട്ടറില്‍ മുകളില്‍ കാണിച്ച പോലെ Declaration കൊടുത്തു പോയാല്‍ ഒരു തവണ അത് മാറ്റുന്നതിനും അവസരമുണ്ട്. ഇതിനായി ലോഗിണ്‍ ചെയ്ത ശേഷം Statements payments ക്ലിക്ക് ചെയ്ത് "Declaration for non filing of statements" ക്ലിക്ക് ചെയ്യുക.
ഇതില്‍ മാറ്റം ആവശ്യമുള്ള ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഉള്ള ചതുരക്കള്ളിയില്‍ ക്ളിക്ക് ചെയ്ത് അതിനു താഴെയുള്ള "Change Filing Status" ക്ളിക്ക് ചെയ്യുക.