സ്പാര്‍ക്കില്‍ അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

സ്പാര്‍ക്കില്‍  അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം


1 . അഡ്-ഹോക് ബോണസ്:

സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-201
3 തിയ്യതിയിലെ ആകെ ശമ്പളവും 1-4-2012 മുതല്‍ 31-3-2013 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ March 2013 - ലെ ബില്‍ സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

Basic Pay, Personal Pay, Special Pay, Special Allowance, Personal Allowance, and 53% of Basic Pay in the revised scale; ഇവയുടെ ആകെ തുക 16050 ല്‍ കവിയുന്നില്ലെങ്കില്‍ അഡ്-ഹോക് ബോണസ് ലഭിക്കും. 

 

NB : ബോണസ് കാല്‍ക്കുലേഷന്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത് സ്പാര്‍ക്കില്‍ എന്നു മുതല്‍ സാലറി ചെയ്തു തുടങ്ങി എന്നതാണ്. ഒരിക്കല്‍ക്കൂടി പറയട്ടെ,
March 2013 - ലെ ബില്‍ Spark - ല്‍ Salary വാങ്ങിയ  ശമ്പളം Salary Matters - Manually Drawn എന്ന ഒപ്ഷന്‍ വഴി കയറ്റിയതിന് ശേഷമേ ബോണസ് കാല്‍കുലേഷന്‍ നടത്താവൂ.

2 . ഫെസ്റ്റിവല്‍ അലവന്‍സ്:
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.
3 . ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.

മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. മുന്‍കാലങ്ങളില്‍ ചില ഓഫീസുകള്‍ അഡ്വാന്‍സ് നല്‍കുമെന്നല്ലാതെ തിരിച്ച് പിടിക്കാറില്ലായിരുന്നു. ഓഡിറ്റ് വരുമ്പോളേക്കും സാമ്പത്തിക വര്‍ഷം കഴിഞ്ഞിരിക്കുമെന്നതിനാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാറില്ല. മന:പ്പൂര്‍വ്വം കൃത്രിമം കാണിച്ചാലെ സ്പാര്‍ക്കില്‍ റിക്കവറി തടയാനാകൂ.
.