Staff Fixation 2012 -13

Staff Fixation 2012 -13

2012-13 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ മെയ് 20-ം തീയതിയോടെ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. അതിനായുള്ള കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ മെയ് പത്താം തീയതിയ്ക്കു മുന്‍പായി എ.ഇ.ഒ/ഡി.ഇ.ഒ യില്‍ എത്തിക്കേണ്ടതുണ്ട്.
സാധാരണഗതിയില്‍ ആറാമത്തെ പ്രവൃത്തി ദിവസത്തെ ഹാജര്‍ ബുക്കിലുളള കുട്ടികളുടെ എണ്ണവും ഹാജരായ കുട്ടികളുടെ എണ്ണവുമാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്താറ്. എന്നാല്‍ 2012-13 അധ്യയന വര്‍ഷം മുതല്‍ യൂ.ഐ.ഡി റിപ്പോട്ട് പ്രകാരമുള്ള കുട്ടികളുടെ വിവരങ്ങളാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്തുക. ഇതിനായി ഓരോ ഡിവിഷനിലെയും കുട്ടികളുടെ വിവരങ്ങള്‍ യൂ.ഐ.ഡി സൈറ്റില്‍ നിന്നും പ്രിന്റ് ഔട്ട് എടുത്ത് എച്ച്.എം കൗണ്ടര്‍ സൈന്‍ ചെയ്ത് മെയ് 10 നു മുമ്പായി എ.ഇ.ഒ/ഡി.ഇ.ഒ തലത്തില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്.
ഇതില്‍ തങ്ങളുടെ ക്ലാസിലെ കുട്ടികളുടെ വിവരങ്ങളില്‍ പകുതിയിലധികം വിവരങ്ങള്‍ അധ്യാപകര്‍ നേരത്തേ തന്നെ എന്റര്‍ ചെയ്തിട്ടുണ്ട്. ആധാര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ ഉടനേ വിദ്യാഭ്യാസവകുപ്പിന്റെ UID സൈറ്റില്‍ നാം EID നമ്പര്‍ നല്‍കിയിട്ടുണ്ടല്ലോ. വിദ്യാഭ്യാസവകുപ്പ് UID അതോറിറ്റിയില്‍ നിന്നും അതിനു തത്തുല്യമായ UID നമ്പര്‍ വാങ്ങി നമ്മുടെ കുട്ടികളുടെ പേരിന് നേരെ നല്‍കിയിട്ടുണ്ട്. അതെല്ലാം കൃത്യമാണോയെന്ന് പരിശോധിച്ച് ഓരോ ക്ലാസിലേയും കുട്ടികളുടെ വളരെ കുറച്ചു കൂടി വിവരങ്ങള്‍ കൂടി അധ്യാപകര്‍ക്ക് എന്റര്‍ ചെയ്യാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇതേ സൈറ്റില്‍ ഇതു സംബന്ധിച്ച് നല്‍കിയിട്ടുള്ള സര്‍ക്കുലറാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
ഒരു ഹെഡ്മാസ്റ്റര്‍ തന്റെ സ്ക്കൂളിനെക്കുറിച്ചുള്ള മേല്‍പ്പറഞ്ഞ റിപ്പോട്ട് നല്‍കുന്നതിനു മുന്‍പ് റിപ്പോട്ടില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയാണ് എന്നു കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ഏതെല്ലാം വിവരങ്ങളാണ് ഇത്തരത്തില്‍ പരിശോധിക്കേണ്ടത് ? എങ്ങിനെയാണ് പരിശോധിക്കേണ്ടത് ? ഈ കാര്യങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റിലൂടെ ചര്‍ച്ച ചെയ്യുന്നത്.


  1. സ്കൂളിലെ ഓരോ ഡിവിഷനിലെയും കുട്ടികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്നു ചെക്ക് ചെയ്യണം. ഇതിനായി യു.ഐ.ഡി സൈറ്റില്‍ ചെല്ലുക. നേരത്തേ ലോഗിന്‍ ചെയ്ത Username, Password എന്നിവ ഉപയോഗിക്കാം.
  2. Data Entry എന്ന മെനുവില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഏതു ക്ലാസിലെ ഏതു ഡിവിഷനാണ് പരിശോധിക്കുന്നത് എന്നു തിരഞ്ഞെടുക്കുക.
  3. Click here to view Report എന്നിതില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ ആ ഡിവിഷനിലെ കുട്ടികളുടെ വിവരം ലഭ്യമാകും. അതില്‍ അഡ്മിഷന്‍ നമ്പര്‍, കുട്ടിയുടെ പേര്, യു.ഐ.ഡി/ഇ.ഐ.ഡി നമ്പര്‍ എന്നിവ ഉണ്ടാകും. EID നമ്പറാണ് നമ്മള്‍ എന്റര്‍ചെയ്തതെങ്കിലും UID നമ്പര്‍ ഓട്ടോമാറ്റിക്കായി ഇപ്പോള്‍ ഇവിടെ കാണാന്‍ കഴിയും. അവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമാണോയെന്ന് നോക്കുക. മാത്രമല്ല ഒഴിഞ്ഞു കിടക്കുന്ന സെല്ലുകളില്‍ വിവരങ്ങള്‍ നല്‍കുക. മാറ്റം വരുത്താന്‍ Edit Tool ഉപയോഗിക്കേണ്ടി വരും.
  4. പുതുതായി കുട്ടിയുടെ Gender, Medium of instruction എന്നിവ കൂടി ചേര്‍ത്തിട്ടുണ്ട്. അവയില്‍ കൃത്യമായി എന്റര്‍ ചെയ്യേണ്ടി വരും. അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ രണ്ടുമൂന്നെണ്ണമുണ്ട്.
    എ). സംസ്കൃതം, അറബി തുടങ്ങിയ ഭാഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്റ്റാഫ് ഫിക്സേഷനില്‍ സുപ്രധാനമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
    ബി). ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മതം, അഡീഷണല്‍ അറബിക്ക് തുടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കണം.
    സി) അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒന്നാം ഭാഷ, ഒന്നാം ഭാഷയിലെ രണ്ടാം പേപ്പര്‍ തുടങ്ങിയ വിവരങ്ങളും ശ്രദ്ധിക്കേണ്ട ഗണത്തില്‍ പെടുന്നു.
  5. വിവരങ്ങള്‍ ശരിയാണ് എന്നുറപ്പിക്കുന്നതിന് ക്ലാസ് ടീച്ചര്‍മാര്‍ക്ക് ഡിവിഷന്‍ തിരിച്ച് പ്രിന്റ് ഔട്ട് എടുത്തു കൊടുക്കുന്നതിനും ഇതില്‍ സൗകര്യമുണ്ട്. ഇതിനായി യൂ.ഐ.ഡി സൈറ്റിലെ Entry Status - ല്‍ ക്ലിക്കു ചെയ്യുക. ശേഷം ഓരോ ക്ലാസിനും എത്ര ഡിവിഷനുണ്ട് എന്നു സൂചിപ്പിക്കുന്ന രണ്ടാമത്തെ കോളത്തില്‍ ക്ലിക്കു ചെയ്യുക. ഉദാഹരണത്തിന് നിങ്ങള്‍ക്ക് സ്കൂളിലെ പത്താം ക്ലാസ് എ ഡിവിഷനിലെ വിവരങ്ങളാണ് പ്രിന്റ് എടുക്കേണ്ടതെന്നു കരുതുക.(നിങ്ങളുടെ സ്കൂളില്‍ പത്താം ക്ലാസില്‍ മൂന്നു ഡിവിഷനാണ് ഉള്ളത് എന്നു കരുതുക) Entry Status - ല്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന പേജില്‍ പത്താം ക്ലാസിലെ ഡിവിഷന്റെ കോളത്തില്‍ മൂന്ന് എന്നാണു കാണുക. ആ മൂന്നില്‍ ക്ലിക്കു ചെയ്യുക . അപ്പോള്‍ നിങ്ങള്‍ക്ക് ഓരോ ഡിവിഷന്‍ തിരിച്ചുള്ള കണക്കു ലഭിക്കും. തുടര്‍ന്ന് പത്ത് എ ഡിവിഷനിലെ വിവരങ്ങള്‍ പ്രിന്റെടുക്കാനായി view/print കോളത്തിലെ പത്ത് എ ഡിവിഷനു നേരെയുള്ള പ്രിന്ററിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. ആ ഡിവിഷനിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ പ്രിന്റ് ഔട്ടായി ലഭിക്കും.
  6. ഓരോ ക്ലാസിലെയും കുട്ടികളുടെ വിവരങ്ങള്‍ എന്റെര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അതു verify ചെയ്യുക എന്നതാണ് അടുത്ത ചുമതല. ഇതിനായി verification എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ verify ചെയ്യേണ്ട ക്ലാസ് തിരഞ്ഞെടുക്കാനായി ഒരു ഓപ്ഷന്‍ വരും. ക്ലാസ് തിരഞ്ഞെടുത്തതിനു ശേഷം താഴെയുള്ള view ബട്ടണ്‍ ക്ലിക്കു ചെയ്യുക. ഉദാഹരണത്തിന് പത്താം ക്ലാസാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ താഴെ പത്താം ക്ലാസിലെ ഡിവിഷനുകള്‍ ഓരോന്നായി കാണാനാകും. നിങ്ങള്‍ക്ക് പത്താം ക്ലാസ് എ ഡിവിഷനാണ് verify ചെയ്യേണ്ടതെങ്കില്‍ എ ഡിവിഷന്റെ നേരെയുള്ള verify എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ എ ഡിവിഷനിലെ ഓരോ കുട്ടിയെയും സംബന്ധിച്ച വിവരങ്ങള്‍ ഓരോന്നായി കാണാനാകും. Sl No, Adm no, Name, UID, EID, Gender Medium of Instruction, First Language Part1, First Language Part2, Present ഈ ക്രമത്തിലാണ് വിവരങ്ങള്‍ ലഭ്യമാവുക. ഇതില്‍ ഏതിലെങ്കിലും തിരുത്തല്‍ ആവശ്യമാണെങ്കില്‍ അത് ഈ ഘട്ടത്തില്‍ വരുത്താവുന്നതാണ്. തിരുത്തലുകള്‍ ഒന്നും ആവശ്യമില്ലെങ്കില്‍ Present എന്നതിനു താഴെയുള്ള കോളത്തില്‍ കുട്ടിയുടെ പേരിനു നേരെയുള്ള വരിയിലെ ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കാവുന്നതാണ്.
  7. ഇങ്ങിനെ ആ ഡിവിഷനിലെ മുഴുവന്‍ കുട്ടികള്‍ക്കും ടിക്ക് മാര്‍ക്ക് നല്‍കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ submit ചെയ്യാവുന്നതാണ്. ഇങ്ങിനെ submit ചെയ്തു കഴിഞ്ഞാല്‍ ടിക്ക് ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ വീണ്ടും ലഭ്യമാകും. ഈ വിവരങ്ങള്‍ക്ക് താഴെ ഒരു പ്രസ്താവന - declaration - ഉണ്ടാകും. ആ പ്രസ്താവന വായിച്ചു നോക്കി അതിന്റെ ഇടതു വശത്തെ ടിക്ക് മാര്‍ക്ക് നോക്കി കുട്ടികളുെട വിവരങ്ങള്‍ confirm ചെയ്യേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. ഓരോ ക്ലാസിലെയും കുട്ടികളുടെയും വിവരങ്ങള്‍ ശരിയാണ് എന്നുറപ്പു വരുത്തുക. യൂ.ഐ.ഡി, ഇ.ഐ.ഡി, ഭാഷ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേകിച്ചും
  2. ഇ.ഐ.ഡി നമ്പര്‍ തിരുത്തുമ്പോള്‍ alphabet, special character (/ , :) എന്നിവ ഒഴിവാക്കി നമ്പര്‍ മാത്രമായി എന്റെര്‍ ചെയ്യുക.
  3. ടിക്ക് മാര്‍ക്ക് ചെയ്യുന്ന ഓരോ കുട്ടിയും അവിടെ പഠിക്കുന്നുണ്ട് എന്നു ഹെഡ്മാസ്റ്റര്‍ ഉറപ്പു വരുത്തേണ്ടതാണ്.
  4. confirm ചെയ്തു കഴിഞ്ഞാല്‍ സ്കൂള്‍ തലത്തില്‍ ഒരു തരത്തിലുമുള്ള തിരുത്തലുകള്‍ സാധ്യമല്ല. confirm ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ സ്കൂളില്‍ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുന്നത് നന്ന്

എല്ലാ ഡിവിഷനുകളിലെയും കുട്ടികളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ഹെഡ്മാസ്റ്റര്‍ confirm ചെയ്തതിനു ശേഷം കുട്ടികളുടെ വിവരങ്ങള്‍ സംബന്ധിക്കുന്ന summary sheet എടുക്കുന്നതിനായുള്ള menu ലഭ്യമാകും. ഈ summary sheet - ല്‍ ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ഹെഡ്മാസ്റ്റര്‍ പരിശോധിക്കേണ്ടതുണ്ട്. തുടര്‍ന്ന് ഡാറ്റ confirm ചെയ്യാവുന്നതാണ്. confirm ചെയ്തതിനു ശേഷം school division wise റിപ്പോട്ട് ലഭ്യമാകും.

അവസാനമായി ലഭ്യമാക്കേണ്ടത് രണ്ടു റിപ്പോട്ടുകളാണ്.

എ. ഈ ലേഖനത്തില്‍ നാലാമത്തെ പോയിന്റായി പറഞ്ഞിരിക്കുന്ന summary sheet
ബി. ഈ ലേഖനത്തില്‍ രണ്ടാമത്തെ പോയിന്റായി പറഞ്ഞിരിക്കുന്ന Entry Status -ല്‍ നിന്നുള്ള Division wise പ്രിന്റ് ഔട്ട്

ഇവ രണ്ടും സ്കൂള്‍ സീല്‍ വച്ച് ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് മെയ് പത്താം തീയതിയ്ക്കകം അതാത് എ.ഇ.ഒ/ഡി.ഇ.ഒ കളില്‍ സമര്‍പ്പിക്കേണ്ടതാണ്. ശ്രദ്ധിക്കുക -
  1. ഒരിക്കല്‍ confirm ചെയ്തു കഴിഞ്ഞാല്‍ യാതോരു തരത്തിലുള്ള തിരുത്തലുകളും സ്കൂള്‍ തലത്തില്‍ സാധ്യമല്ല എന്നതിനാല്‍ വിവരങ്ങള്‍ ശരിയാണ് എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം confirm ചെയ്യുക.
  2. എന്നാല്‍ AEO/DEO മാര്‍ക്ക് 13.05.2013 വരെ പ്രഥമാധ്യാപകര്‍ ആവശ്യപ്പെടുന്ന പക്ഷം confirmation reset ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കുലറില്‍ സൂചനയുണ്ട്.(ശ്രദ്ധിച്ചാല്‍ അതിനിടവരുത്താതെ കഴിക്കാം)
  3. 2013-14 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ ആറാം പ്രവൃത്തി ദിവസത്തെ സമ്പൂര്‍ണ്ണ ഡാറ്റയിലെ യൂ.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും നടപ്പാക്കുക.
  4. .വിവിധ മത്സരങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, എസ്.എസ്.എല്‍.സി എ ലിസ്റ്റ് എന്നിവ 2013-14 വര്‍ഷം സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയായിരിക്കും തയാറാക്കുക. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്
Data Entry ക്കു സഹായിക്കുന്ന വിവരങ്ങള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.