സ്ക്കൂള്‍ ടൈം ടേബിള്‍ സമ്പൂര്‍ണയിലൂടെ

സ്ക്കൂള്‍ ടൈം ടേബിള്‍ സമ്പൂര്‍ണയിലൂടെ

റിട്ടയര്‍മെന്റ്, ന്യൂ ഡിവിഷന്‍, സബ്ജക്ട് ചേഞ്ച് തുടങ്ങിയ കാരണങ്ങളില്‍ മിക്കവാറും സ്ക്കൂളുകളില്‍ എല്ലാവര്‍ഷവും ടൈംടേബിളില്‍ മാറ്റം വരുത്തേണ്ടി വരും. മാറ്റം വരുത്തുകയെന്നാല്‍ പുതുതായി ടൈംടേബിള്‍ തയ്യാറാക്കുകയെന്നു തന്നെയര്‍ത്ഥം. അതിനായി പലരും പല സോഫ്റ്റ്‌വെയറുകളും എക്സെല്‍/സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമുകളുമെല്ലാം പ്രയോഗിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അതിന്റെയെല്ലാം സാറ്റിസ്‌ഫാക്ഷന്‍ ലവല്‍ അത്രയൊന്നും ഉയര്‍ന്നു കാണണമെന്നില്ല. എന്നാല്‍ സമ്പൂര്‍ണയില്‍ ടൈംടേബിള്‍ ചെയ്ത് വിജയിച്ചുവെന്ന് പലരും പറ‌ഞ്ഞു കേട്ടു. ഒട്ടേറെ പേര്‍ അതിനെക്കുറിച്ചൊരു പോസ്റ്റ് മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ശനിയാഴ്ച രാത്രിയോടെ നമ്മുടെ ബ്ലോഗില്‍ ഒരു കമന്റിട്ടു. ഒട്ടും വൈകാതെ തന്നെ ബ്ലോഗ് ടീമംഗവും പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഗണിതശാസ്ത്ര അധ്യാപികയുമായ സത്യഭാമ ടീച്ചര്‍ അതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കി അയച്ചു തന്നു. 'ഈ പ്രായത്തില്‍ നമുക്കൊക്കെ ഐടി വഴങ്ങുമോ' എന്ന അധ്യാപകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അഭിമാന പുരസ്സരം ചൂണ്ടിക്കാണിക്കാനാകുന്ന വ്യക്തിത്വമാണ് ടീച്ചറുടേത്. ഫിലിപ്പ് സാറിന്റെ പൈത്തണ്‍ പാഠങ്ങളില്‍ ആവേശമുള്‍ക്കൊണ്ട് എം.എസ്.സി ഐടി ചെയ്തു കൊണ്ടിരിക്കുകയാണ് ഭാമ ടീച്ചറിപ്പോള്‍. സമ്പൂര്‍ണയില്‍ എങ്ങിനെ ടൈംടേബിള്‍ ചെയ്യാം എന്നതിനെക്കുറിച്ചുള്ള സ്റ്റെപ്പുകള്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു. സംശയങ്ങള്‍ കമന്റ് ബോക്സില്‍ ഉന്നയിക്കാവുന്നതേയുള്ളു.

ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ചെയ്യുന്നതിന് മുന്‍പേ ചില ഹോംവര്‍ക്കുകള്‍ നാം നടത്തേണ്ടതുണ്ട്. പുതിയ വര്‍ഷത്തേക്കാവശ്യമായ ക്ലാസ്സുകളും ഡിവിഷനുകളും ഉണ്ടാക്കിയിരിക്കണം. Human Resources മെനുവില്‍ മുഴുവന്‍ അദ്ധ്യാപകരേയും ചേര്‍ത്തിരിക്കണം. അദ്ധ്യാപകരുടെ വിവരങ്ങള്‍ നല്കുമ്പോള്‍ തന്നെ ആ അദ്ധ്യാപകന് പിരിയഡ് അലോട്ട്മെന്റ് പ്രകാരം ഒരാഴ്ചയില്‍ വരുന്ന പിരിയഡുകളുടെ എണ്ണവും ഒരു ദിവസം ആ അദ്ധ്യാപകന് വരാവുന്ന പരമാവധി പിരിയഡുകളുടെ എണ്ണവും നല്കിയാല്‍ പിന്നീട് സൗകര്യമായിരിക്കും. ഒരു സ്ക്കൂളിലെ എല്ലാ ഡിവഷനുകള്‍ക്കും വേണ്ടി വരുന്ന ആകെ പിരീയഡുകളുടെ എണ്ണവും എല്ലാ അധ്യാപകര്‍ക്കും കൂടി അലോട് ചെയ്യുന്ന ആകെ പിരിയഡുകളുടെ എണ്ണവും ടാലിയാക്കാന്‍ ശ്രദ്ധിക്കണം. (ഭാഷാ വിഷയങ്ങള്‍ക്ക് വേണ്ടി ക്ലാസുകള്‍ കംപെയ്ന്‍ ചെയ്യുകയാണെങ്കില്‍ ഡിവിഷനുകളുടെ എണ്ണവും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ എണ്ണവും തുല്യമല്ലെങ്കില്‍ എണ്ണങ്ങള്‍ തമ്മില്‍ ടാലിയാകില്ല.)

സമ്പൂര്‍ണയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന് ഓഫ് ലൈന്‍ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. (യൂസര്‍ ഗൈഡ് പേജ് 27)
ഓണ്‍ ലൈനിലുള്ള ഡാറ്റ Dump ചെയ്ത് ഓഫ് ലൈന്‍ സോഫ്റ്റ് വെയറിലേക്ക് Synchronise ചെയ്തിരിക്കണം. (യൂസര്‍ഗൈഡ് പേജ് 31)


1. ആവശ്യമായ വിഷയങ്ങള്‍ ചേര്‍ക്കുന്നതിന്

ഇതിന് Dashboard --> Settings --> Manage class / Divisions --> Manage classes ഇവിടെ നിന്നും ഒരു ക്ലാസ്സില്‍ ക്ലിക്ക് ചെയ്യുക .
വരുന്ന വിന്‍ഡോയില്‍ നിന്നും ആവശ്യമായ ഡിവിഷനുകളില്‍ മാത്രം ടിക് മാര്‍ക്ക് നല്കി മുകളില്‍ കാണുന്ന Add Subjects ല്‍ ക്ലിക്ക് ചെയ്യുക.
Name നു നേര്‍ക്ക് വിഷയത്തിന്റെ പേര് , code നു നേരേ വിഷയത്തിനു നല്കാവുന്ന ചുരുക്കപേര് ഇവ നല്കുക. Maximum weekly classes ല്‍ ഒരാഴ്ചയില്‍ ആവിഷയത്തിനുള്ള പരമാവധി പിരിയഡുകളുടെ എണ്ണം നല്കുക. പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് exam ല്‍ ടിക്ക് മാര്‍ക്ക് നല്കുക. അടുത്തടുത്ത പിരിയഡുകള്‍ വേണമെങ്കില്‍ അതില്‍ ടിക്ക് നല്കുക.

താഴെയുള്ള Add Subjects ല്‍ ക്ലിക്ക് ചെയ്ത് ഇതേരീതിയില്‍ എല്ലാ വിഷയങ്ങളും ചേര്‍ക്കുക. പി.ടി., മ്യൂസിക് ‌, തുന്നല്‍ , ഡ്രോയിങ് തുടങ്ങി എല്ലാ സ്പെഷലിസ്റ്റ് വിഷയങ്ങളും നല്കണം. ഐ ടി പ്രാക്ടിക്കലിന് രണ്ടു പിരിയഡുകള്‍ അടുത്തടുത്ത് വേണ്ടതിനാല്‍ ഐടി പ്രാക്ടിക്കല്‍, തിയറി ഇവ രണ്ടു വിഷയങ്ങളായി നല്കിയാല്‍ നന്നായിരിക്കും. എല്ലാ വിഷയങ്ങളും ചേര്‍ത്തുകഴിഞ്ഞാല്‍ താഴെയുള്ള Save ബട്ടണ്‍ അമര്‍ത്തുക.

2 എല്ലാ ക്ലാസ്സിനും എല്ലാ ഡിവിഷനുകളിലും ഇതുപോലെ വിഷയങ്ങള്‍ ചേര്‍ക്കുക

3 പ്രവൃത്തിദിവസങ്ങള്‍ നല്കുന്നതിന്

Dashboard --> Timetable --> Create weekdays
ഇവിടെ പ്രവൃത്തിദിവസങ്ങള്‍ക്കുനേരെ മാത്രം ടിക്ക് മാര്‍ക്ക് നല്കുക.

4 ക്ലാസ്സ് ടൈമിങ്സ് നല്കാന്‍
Dashboard --> Timetable --> Set class timings --> Name, Start time , End time ഇവ നല്കുക (ഉദാ Name 1 , Start time 10.00 , End time 10.45) interval time ആണെങ്കില്‍ isbreak എന്നതില്‍ ടിക് നല്കുക.

5 class teacher assign ചെയ്യല്‍
Dashboard --> Timetable --> Assign class teacher

വരുന്ന വിന്‍ഡോയില്‍ ഓരോക്ലാസ്സിനും നേരെയുള്ള പോപ് അപ് വിന്‍ഡോയില്‍ നിന്നും ക്ലാസ് അദ്ധ്യാപകനെ സെലക്ട് ചെയ്തു നല്കി update ചെയ്യുക. എങ്ങിനെയുണ്ടെന്ന് നോക്കൂ. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

6 work allotment നല്കല്‍

Dashboard --> Timetable -->work allotment

ടൈടേബിള്‍ ഇടേണ്ടതായ എല്ലാ ക്ലാസ്സുകളും ആ ക്ലാസ്സുകളിലെ വിഷയങ്ങളും കാണിക്കുന്ന ജാലകം കാണാം. ഓരോക്ലാസ്സിലും വിഷയത്തിനു നേരെയുള്ള പോപ് അപ് ജാലകത്തില്‍ നിന്നും ആവിഷയം ആ ക്ലാസ്സില്‍ എടുക്കുന്ന അദ്ധ്യാപകരെ തെരഞ്ഞെടുക്കുക
എല്ലാ ക്ലാസ്സിലും എല്ലാ വിഷയത്തിനും അദ്ധ്യാപകരെ നല്കി കഴിഞ്ഞാല്‍ update ചെയ്യുക

7 ടൈംടേബിള്‍ generate ചെയ്യാന്‍
Dashboard --> Timetable --> Auto generate timetable --> start auto generation --> Refresh
no pending jobs വരുന്നതുവരെ ഇടയ്കിടെ refresh ചെയ്യുക

8. ടൈടേബിള്‍ കാണാന്‍

Dashboard --> Timetable --> view school timetable
Dashboard --> Timetable --> view teachers timetable
Dashboard --> Timetable --> view timetable